കോഴിക്കോട് കളക്ടര്‍ പരസ്യമായി മാപ്പ് പറയണമെന്ന് എം കെ രാഘവന്‍. എംപി;ഫേസ്ബുക്കിൽ കുന്നംകുളത്തിന്റെ മാപ്പ് പോസ്റ്റ് ചെയ്ത് കളക്ടർ

single-img
1 July 2016

13563584_565921773616529_1224504111_n

കോഴിക്കോട് കളക്ടര്‍ എന്‍ പ്രശാന്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും എന്‍ പ്രശാന്ത് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് കോഴിക്കോട് എംപി എംകെ രാഘവന്‍ പത്രസമ്മേളനം വിളിച്ചതിനു പിന്നാലെ കുന്നംകുളത്തിന്റെ മാപ്പ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത് കളക്ടർ എൻ പ്രശാന്ത്.തന്റെ ഫേസ്ബുക്ക് പ്രൊഫൈലിലാണു എം.പിയെ പരിഹസിച്ച് കളക്ടർ എൻ.പ്രശാന്ത് മാപ്പിന്റെ ചിത്രമിട്ടത്.കോഴിക്കോട് കളക്ടര്‍ എന്‍ പ്രശാന്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് എം പി എം കെ രാഘവന്‍ പറഞ്ഞിരുന്നു

എംപി ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലാ കളക്ടര്‍ സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തിപ്പെടുത്തി എന്നാരോപിച്ചാണ് എം പി നിയമനടപടിക്ക് ഒരുങ്ങുന്നത്. ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് എം പിക്കെതിരെയുള്ള കളക്ടറുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ് വിവാദമായിരുന്നു.പി ആര്‍ ഡി വഴി ഇത്തരത്തിലുള്ള വാര്‍ത്ത കളക്ടര്‍ മാധ്യമങ്ങള്‍ക്കും നല്‍കിയെന്നും, ഇതിനെതിരെ പാര്‍ലന്ററി നടപടികളുമായും സൈബര്‍ സെല്ലില്‍ കേസുമായും മുന്നോട്ടു പോകുമെന്നും എം കെ രാഘവന്‍ എം പി പറഞ്ഞു. ജില്ലാ കളക്ടര്‍ പ്രശാന്തിനെ പോലെ അപക്വമായി പെരുമാറുന്ന ഐഎഎസ് കാര്‍ വേറെ ഉണ്ടാകില്ല. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കളക്ടര്‍ തടസ്സം നില്‍ക്കുകയാണെന്നും പരാമര്‍ശം പിന്‍വലിച്ച് കളക്ടര്‍ മാപ്പ് പറയണമെന്നുമീയിരുന്നു എം കെ രാഘവന്‍ എം പിയുടെ ആവശ്യം