ആൻഡ്രോയ്ഡ് മാര്‍ഷ്‌മെല്ലോയിൽ പ്രവർത്തിയ്ക്കുന്ന 10000 രൂപയിൽ താഴെ വിലയുള്ള മികച്ച ഫോണുകൾ

single-img
1 July 2016

android-6ഗൂഗിൾ ആൻഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലെ ഏറ്റവും പുതിയ മോഡലുകൾ അന്വേഷിക്കുന്നവരാണോ നിങ്ങൾ?10000 രൂപയ്ക്കു താഴെയുള്ള മികച്ച 5 സ്മാർട് ഫോണുകൾ ഇതാ നിങ്ങൾക്കായി..

 

അസ്യൂസിന്റെ സെൻ ഫോൺ മാക്സിൽ പുതിയ സാങ്കേതിക വിദ്യകളോട് കൂടിയ മോഡൽ വിപണിയിലെത്തിച്ചു.6.0 മാര്‍ഷ്‌മെല്ലോ ഓപ്പറേറ്റിംഗ് സിസ്റ്റമുള്ള ഈ മോഡലിന് 5000mAh ബാറ്ററി പവർ ഉണ്ട്.HD യോടുകൂടിയ 5.5inch TFT LED ഡിസ്‌പ്ലൈ ഇതിന്റെ സവിശേഷതയാണ്.32GB സ്റ്റോറേജ് കപ്പാസിറ്റിയുള്ള ഈ ഫോൺ മൈക്രോ SD കാർഡിന്റെ സഹായത്താൽ 64GB വരെ ആക്കി മാറ്റാൻ കഴിയും.13MP ബാക്ക് ക്യാമറയും 5MP ഫ്രണ്ട് ക്യാമറയും ഇതിനുണ്ട്.

ലാവയുടെ പിക്സൽ V2 സ്മാർട് ഫോൺ വിപണിയിലെത്തിച്ചു.3GB റാമോടുകൂടിയ ഈ ഫോൺ 6.0 ആൻഡ്രോയ്ഡ് മാര്‍ഷ്‌മെല്ലോ ഒഎസിലൂടെയാണ് പ്രേവര്തിക്കുന്നതു.ഇതിനു 5inch HD ഡിസ്‌പ്ലൈയും 1GHZ മീഡിയ ടെക് പ്രോസ്സസ്സറുമുണ്ട്.മൈക്രോ എസ് ടി കാർഡിന്റെ സഹായത്താൽ 16GB മെമ്മറിയിൽ നിന്നു 32GB മെമ്മറിയിലേക്കു മാറ്റാൻ കഴിയും.13MP ബാക്ക് ക്യാമറയും 8MP ഫ്രണ്ട് ക്യാമറയും ഇതിനുണ്ട്.

ആൻഡ്രോയ്ഡ് 6. മാര്‍ഷ്‌മെല്ലോ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവര്തിക്കുന്ന ഏറ്റവും വിലകുറഞ്ഞ സ്മാർട് ഫോണാണ് ഇൻഡക്സ് ഗ്ലോറി ക്ലൗഡ് ഗ്ലോറി 4G.5.5inch IPS ഡിസ്‌പ്ലേയും 1800mAh ബാറ്ററിയും ഇതിനുണ്ട്.ഡ്യൂവൽ സിമ്മിൽ പ്രവര്തിക്കുന്ന ഈ ഫോണിന് 1GB റാമും 8GB റോമും ഉണ്ട്.5MP ബാക്ക് ക്യാമറയും 2MP ഫ്രണ്ട് ക്യാമറയും ഇതിന്റെ പ്രത്യേകതയാണ്.

 

5.5inch ഡിസ്‌പ്ലേയോടുകൂടിയ മൈക്രോ മാക്സ് ക്യാൻവാസ് ഫയർ 5 ന്റെ വില 6199 രൂപയാണ്.1.3GHZ മീഡിയ ടെക് പ്രോസ്സസ്സറും 1GB റാമും ഇതിനുണ്ട്.മൈക്രോ എസ് ടി കാർഡിന്റെ സഹായത്താൽ 16GB മെമ്മറിയിൽ നിന്നു 64GB മെമ്മറിയിലേക്കു മാറ്റാൻ കഴിയും.8MP ബാക്ക് ക്യാമറയും 5MP ഫ്രണ്ട് ക്യാമറയും ഉണ്ട്.

ആൻഡ്രോയ്ഡ് മാര്‍ഷ്‌മെല്ലോ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രേവര്തിക്കുന്ന ഇൻഫോക്കസ് ബിൻഗ്ലോ 10 ന്റെ വില 4499 രൂപയാണ്.1.3GHZ മീഡിയ ടെക് പ്രോസ്സസ്സറുള്ള ഇതിനു 1GB റാം ഉണ്ട്.മൈക്രോ എസ് ടി കാർഡിന്റെ സഹായത്താൽ 8GB സ്റ്റോറേജിൽ നിന്നു 64GB യിലേക്ക് മാറ്റാൻ കഴിയും.ഡ്യൂവൽ സിമ്മോടുകൂടിയ ഈ ഫോണിന് 20000mAh ബാറ്ററി പവർ ഉണ്ട്.4.5inch FWVGA ഡിസ്‌പ്ലേയോട് കൂടിയ 5MP ക്യാമറയാണ് ഇതിന്റെ പ്രത്യേകത