ചൊവ്വയിൽ ഉയർന്ന അളവിൽ ഓക്സിജന്റെ സാന്നിധ്യം:നാസ

single-img
30 June 2016

mr_00088890

ന്യുഡൽഹി :ഇപ്പോൾ ഉള്ളതിനേക്കാൾ ഉയർന്ന തോതിൽ ചൊവ്വയിൽ ഓക്സിജൻ ഉണ്ടായിരുന്നുവെന്ന് നാസയുടെ കണ്ടെത്തൽ .ഭൂമിയെയും ചൊവ്വയെയും തമ്മിൽ നടത്തിയ താരതമ്യ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് വെളിപ്പെടുത്തൽ.ചൊവ്വയിൽ നിന്നും ശേഖരിച്ച പാറക്കല്ലുകൾ നിരീക്ഷിച്ചപ്പോൾ ഉയർന്ന അളവിലുള്ള ഓക്സിജന്റെ സാനിധ്യം കണ്ടെത്തുകയായിരുന്നു.
ചൊവ്വയുടെ കഴിഞ്ഞ കാലങ്ങളെകുറിച്ച് വ്യക്തമായ ധാരണയില്ലെങ്കിലും നമ്മുടെ ഭൂമി പോലെ ജലവും ഓക്സിജനും കാന്തികവലയവും ഈ ചുവന്ന ഗൃഹത്തിൽ ഉണ്ടായിരുന്നു.എന്നാൽ ഈ കാന്തിക വലയം നഷ്ടപ്പെട്ടതോടെ ജലം ഹൈഡ്രജനും ഓക്സിജനുമായി വേർപെടുകയും റെഡ് ഓക്സൈഡ് അടങ്ങിയ പാറ കഷ്ണങ്ങൾ ഓക്സിജൻ ആഗിരണം ചെയ്യുകയുമായിരുന്നു.