ഐഎസിനെ തകർക്കുംവരെ വിശ്രമമില്ലെന്ന് യുഎസ് പ്രസിഡന്റ് ബറാക് ഒബാമ.

single-img
30 June 2016

obamaഭീകരവാദത്തെ പൂര്‍ണമായി അമര്‍ച്ച ചെയ്യാതെ നമുക്ക് വിശ്രമമില്ലെന്ന് യു.എസ് പ്രസിഡന്റ് ബരാക് ഒബാമ. നിരപരാധികളെ കൊല്ലുന്ന ഭീകരവാദികള്‍ ഇറാഖിലും സിറിയയിലും പരാജയഭീതിയിലാണെന്നും ഒബാമ വ്യക്തമാക്കി.

തുർക്കി പ്രസിഡന്റ് തയിപ് എർദോഗനുമായി ഫോണിൽ സംസാരിച്ച ഒബാമ മരിച്ചവർക്ക് അനുശോചനമറിയിച്ചു. ലോകത്താകമാനമുള്ള പൗരൻമാർക്കിടയിൽ മാറ്റമുണ്്ടാക്കിയ ഈ വെറുപ്പിന്റെ ശൃംഖലയെ തകർക്കുന്നതുവരെ യുഎസ് വിശ്രമിക്കില്ല. തുർക്കിയിലെ ജനങ്ങൾക്കൊപ്പം ഞങ്ങൾ നിലകൊള്ളുന്നു– മെക്സിക്കൻ പ്രസിഡന്റ് എൻറികെ പെന നീറ്റോയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം ഒബാമ പറഞ്ഞു. ഇസ്താംബൂള്‍ വിമാനത്താവളത്തില്‍ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഐ.എസിനെതിരെ ഒബാമ രംഗത്തെത്തിയത്.