ലാല്‍ ജോസ് മാക്ടയുടെ ചെയര്‍മാന്‍

single-img
30 June 2016

laljose

സിനിമാ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ മാക്ടയുടെ ചെയര്‍മാനായി ലാല്‍ ജോസിനെയും ജനറല്‍ സെക്രട്ടറിയായി ഷാജൂണ്‍ കാര്യാലിനെയും തെരഞ്ഞെടുത്തു. 21 അംഗ നിര്‍വാഹക സമിതിയില്‍നിന്നാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. സംവിധായകരായ വി.എസ്. വിജയന്‍, സുരേഷ് ഉണ്ണിത്താന്‍ എന്നിവരായിരുന്നു മുന്‍ ഭാരവാഹികള്‍.കൊച്ചിയില്‍ ചേര്‍ന്ന അസോസിയേഷന്‍ വാര്‍ഷിക യോഗത്തില്‍ 21 അംഗ എക്‌സിക്യൂട്ടീവിനേയും തെരഞ്ഞെടുത്തിട്ടുണ്ട്.