പെൺകുട്ടികളുടെ ഹോസ്റ്റൽ കേന്ദ്രീകരിച്ച് പരിശോധന നടത്തുന്ന വ്യാജ ഹെൽത്ത് ഇൻസ്പെക്ടർ പിടിയിൽ

single-img
30 June 2016

hostal

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ചമഞ്ഞു പണം തട്ടുന്നയാള്‍ കൊല്ലത്ത് പിടിയില്‍. കോട്ടയം സ്വദേശി ജോണ്‍ വര്‍ഗീസാണു കൊല്ലം വെസ്റ്റ് പോലീസ് പിടികൂടിയത്.വ്യാജ ഐഡി കാര്‍ഡ് ഉപയോഗിച്ചാണ് ഇയാള്‍ പരിശോധിക്കാന്‍ എത്തിയിരുന്നത്.

കൊല്ലത്തെ ഒരു വനിത ഹോസ്റ്റലില്‍ പരിശോധന നടത്തിയ ഇയാള്‍ വാര്‍ഡനോടു 20,000 രൂപ ആവശ്യപ്പെട്ടു. 10,000 ഇയാള്‍ക്ക് ഹോസ്റ്റല്‍ വാര്‍ഡന്‍ നല്‍കി. വീണ്ടും വിളിച്ച് 7,000 രൂപ കൂടി നല്‍കിയില്ലെങ്കില്‍ ഹോസ്റ്റല്‍ പൂട്ടിക്കുമെന്നു ഭീഷണിപ്പെടുത്തി. തുടര്‍ന്നു സംശയം തോന്നിയ വാര്‍ഡന്‍ പോലീസില്‍ വിവരമറിയിച്ചു. 7,000 രൂപ വാങ്ങാന്‍ ഇയാള്‍ ഹോസ്റ്റലില്‍ എത്തിയപ്പോള്‍ മഫ്തി വേഷത്തിലുണ്ടായിരുന്ന പോലീസ് സംഘം ഇയാളെ കുടുക്കുകയായിരുന്നു.
പെണ്‍കുട്ടികള്‍ താമസിക്കുന്ന ഹോസ്റ്റലുകളില്‍ മാത്രമാണ് പരിശോധനയ്ക്കായി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എത്തിയിരുന്നത്.പെണ്‍കുട്ടികളുടെ മുറിയിലും അടുക്കളയിലും ആയിരുന്നു ഇയാളുടെ പരിശോധന.