മഅ്​ദനിക്ക്​ നാട്ടിൽ പോകാൻ സുപ്രീം കോടതിയുടെ അനുമതി

single-img
30 June 2016

madani-case.transfer_

ബെംഗളൂരു ജയിലില്‍ കഴിയുന്ന പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മഅദനിക്ക് നാട്ടിലേക്ക് വരാന്‍ സുപ്രീം കോടതി അനുമതി നല്‍കി.രോഗബാധിതയായ അമ്മയെ കാണാൻ നാട്ടിൽ പോകാൻ അനുവദിക്കണമെന്ന മഅദനിയുടെ ആവശ്യം സുപ്രീം കോടതി അംഗീകരിക്കുകയായിരുന്നു. അതേസമയം, എത്ര ദിവസം അനുവദിക്കണമെന്നത് കർണാടകയിലെ വിചാരണക്കോടതിക്കു തീരുമാനിക്കാം. കേസുകൾ ഒന്നിച്ചു വിചാരണ ചെയ്യണമെന്ന ആവശ്യവും കോടതി പരിഗണിക്കുന്നുണ്ട്.

പ്രമേഹം മൂലം ഏറെ വിഷമതകള്‍ അനുഭവിക്കുന്ന മഅ്ദനിക്ക് വിചാരണ കോടതി ആവശ്യപ്പെടുന്ന ദിവസങ്ങളില്‍ മാത്രം ഹാജരായാല്‍ മതിയെന്ന് കോടതി നിര്‍ദ്ദേശം നല്‍കി. മഅ്ദനിക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണാണ് കോടതിയില്‍ ഹാജരായത്.

മഅദനിയെ കേരളത്തിലേക്കു പോകാൻ അനുവദിക്കരുതെന്ന കർണാടക സർക്കാരിന്റെ ആവശ്യം മറികടന്നാണ് സുപ്രീം കോടതിയുടെ ഉത്തരവ്. നേരത്തെ, കഴിഞ്ഞ മേയിലും അഞ്ചു ദിവസത്തേക്ക് നാട്ടിൽ പോകാൻ മഅദനിക്ക് അനുമതി ലഭിച്ചിരുന്നു.