ദേശീയ പതാകയെ അപമാനിച്ച സംഭവം: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കേസ്‌.

single-img
30 June 2016

modiyoga1
അന്താരാഷ്ട്ര യോഗാദിനാചരണത്തിനിടെ ദേശീയ പതാകയെ അപമാനിച്ചെന്ന പരാതിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കേസ്‌. ബീഹാര്‍ സ്വദേശിയായ പ്രകാശ് കുമാറാണ് കേസ് ഫയല്‍ ചെയ്തത്‌.അന്താരാഷ്ട്ര യോഗ ദിനമായ ജൂണ്‍ 21ന് ഡല്‍ഹിയിലെ രാജ്പഥില്‍ നടന്ന ചടങ്ങില്‍ ദേശിയ പതാകയ്ക്ക് സമാനമായ തുണി ഉപയോഗിച്ച് മോഡി വിയര്‍പ്പ് തുടച്ചുവെന്നും ഇതു വഴി പതാകയെ അപമാനിച്ചുവെന്നും പരാതിയിൽ പറയുന്നു.കഴിഞ്ഞ വര്‍ഷത്തെ യോഗ ദിനത്തിലും മോഡി ദേശീയ പതാകയെ അപമാനിച്ചുവെന്ന് പരാതി ഉയര്‍ന്നിരുന്നു. അന്ന് ദളിത് സേന പോണ്ടിച്ചേരി യൂണിറ്റ് ജനറല്‍ സെക്രട്ടറി വി. സുന്ദറാണ് മോഡിക്ക് എതിരെ പോണ്ടിച്ചേരി പോലീസില്‍ പരാതി നല്‍കിയത്.

താന്‍ ഉന്നയിച്ച വാദങ്ങളെല്ലാം തെളിയിക്കുന്നതിനായി യോഗദിനാചരണത്തില്‍ പങ്കെടുക്കുന്ന മോദിയുടെ നിരവധി ചിത്രങ്ങളും ഇയാള്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. വിശദമായ വാദത്തിനായി കോടതി ഈ കേസ് ജൂലൈ 16-ലേക്ക് മാറ്റിയിരിക്കുകയാണ്.