സൂക്ഷിക്കുക:സ്മാർട്ട്ഫോണുകളിൽ ടെക്‌സ്റ്റ് സന്ദേശങ്ങൾ അയക്കുന്നത് നിങ്ങളുടെ മസ്തിഷ്‌കത്തിന്റെ താളം തെറ്റാൻ കാരണമായേക്കാം.

smartphone-display-coud-retain-fingerprints-after-wiping-624x350-624x351ലണ്ടൻ:ഒരു സ്മാർട്ട്ഫോൺ അല്ലെങ്കിൽ ഒരു ഐപാഡുകൾ ഉപയോഗിച്ചു ടെക്‌സ്റ്റ് സന്ദേശങ്ങൾ അയക്കുന്നത് മനുഷ്യരിൽ മസ്‌തിഷ്‌ക്ക തരംഗങ്ങളുടെ താളം തെറ്റാൻ കാരണമാകുന്നുവെന്ന് പുതിയ പഠനങ്ങൾ വെളിപ്പെടുത്തുന്നു.ദൈനംദിന ജീവിതത്തിൽ നമുക്ക് ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നായി സ്മാർട്ട്ഫോൺ മാറിയിരിക്കുന്നു.നമ്മൾ ചെയ്യുന്ന എല്ലാ പ്രവർത്തനങ്ങളുടെയും കേന്ദ്രബിന്ദു സ്മാർട്ട്ഫോൺ ആണെന്ന് പറയാം.

സ്മാർട്ട്ഫോൺ വഴിയുള്ള ടെക്‌സ്റ്റ് മെസ്സേജുകൾ ഉപയോഗിച്ചു ആശയവിനിമയം നടത്തുമ്പോൾ നമ്മുടെ തലച്ചോർ എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്ന് മനസിലാക്കുന്നതിനായി മായോ ക്ലിനിക് ഗവേഷകൻ വില്യം റ്റാറ്റുംവിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം ആളുകൾ 129 രോഗികളുടെ ഡാറ്റകൾ വിശകലനം ചെയ്തു.അവരുടെ തലച്ചോറിലെ തരംഗങ്ങൾ വിഡിയോ ദൃശ്യങ്ങളുടെ സഹായത്തോടെ എലെക്ട്രോൺസെഫ്റ്റോഗ്രാംസ് വഴി 16 മാസത്തോളം അവർ നിരീക്ഷിച്ചു.

സ്മാർട്ട്ഫോൺ ഉപയോഗിച്ചു ടെക്‌സ്റ്റ് മെസേജുകൾ അയക്കുന്ന 5 പേരുടെ നിരീക്ഷണ ഫലമായി ഇവർ ഒരു പുതിയ വാചക സന്ദേശമയക്കൽ താളം കണ്ടുപിടിച്ചു.നിരീക്ഷണത്തിന്റെ ഭാഗമായി,ഡോക്ടർമാർ രോഗികളോട് സന്ദേശങ്ങൾ വിരൽ കൊണ്ട് ടൈപ്പ് ചെയ്യാനും സെല്ലുലാർ ടെലിഫോൺ ഉപയോഗിച്ചു ഓഡിയോ പ്രവർത്തനം നടത്താനും ആവശ്യപ്പെട്ടു.

ഇതിന്റെ ഫലമായി,ടെക്‌സ്റ്റ് മെസ്സജുകൾ അയക്കുന്നവരിലാണ് കൂടുതലായും തലച്ചോറിന്റെ താളം തെറ്റുന്നതെന്ന് കണ്ടെത്തി.കൂടാതെ ഐപാഡ് ഉപയോഗിക്കുന്നവർക്കും ഇത് വരുമെന്ന് കണ്ടുപിടിച്ചു.സ്മാർട്ട്ഫോണുകളും,അതേപോലെ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും ഉപയോഗിക്കുമ്പോൾ നാം കൊടുക്കുന്ന ശ്രദ്ധയുടെ അടിസ്ഥാനത്തിലാണ് തലച്ചോറിന്റെ താളം തെറ്റുന്നതെന്ന് ഡോ.റ്റേറ്റും അഭിപ്രായപ്പെട്ടു.ജനങ്ങൾ വാഹനം ഓടിക്കുമ്പോൾ പോലും ഫോൺ വഴി ടെക്‌സ്റ്റ് മെസ്സജുകൾ അയക്കാറുണ്ട്.ഇതും തലച്ചോറിന്റെ തരംഗങ്ങളുടെ താളം തെറ്റിക്കുമെന്നും അദ്ദേഹം പറഞ്ഞു.