കാലവർഷത്തിൽ ട്രെക്കിങ്ങിനായി പോകുന്നവർ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ

single-img
29 June 2016

03 (1)

ട്രെക്കിങ്ങിനായുള്ള യാത്രയുടെ ഒടുവിൽ ലക്ഷ്യ സ്ഥാനത്തു എത്തിച്ചേരുമ്പോഴുള്ള സന്തോഷം വാക്കുകൾക്കതീതമാണ്.എന്നാൽ യാത്രാമധ്യേ അപകടങ്ങൾ ഒഴിവാക്കാൻ നിങ്ങൾ ചില കാര്യങ്ങൾ പ്രേത്യേകം ശ്രദ്ധിക്കണം .മഴക്കാലത്തു ട്രെക്കിങ്ങിനായി പോകുമ്പോൾ കരുതേണ്ട 5 കാര്യങ്ങൾ…
1.നിർബന്ധമായും ഷൂ കരുതണം
മഴക്കാലത്തിനു അനുയോജ്യമായ നല്ല ഗ്രിപ്പുള്ള ഷൂ നിർബന്ധമായും ഉണ്ടായിരിക്കണം.വഴുക്കലുള്ള ഭാഗങ്ങളിൽ തെന്നി വീഴാതിരിക്കാൻ ഷൂ അനിവാര്യമാണ്.

2.ഗ്രൂപ്പിനൊപ്പം പോകുമ്പോൾ കൃത്യമായ നിർദേശങ്ങൾ പാലിക്കുക
യാത്രയ്ക്കിറങ്ങുന്നതിന് മുൻപ് കൃത്യമായ നിർദ്ദേശങ്ങൾ എല്ലാവരും വായിച്ചുമനസിലാക്കുക. ഇത് അപകടങ്ങളിൽനിന്ന് ഒരു പരിധിവരെ ഒഴിവാകാൻ സഹായിക്കും.

3.പാതകൾ പിന്തുടരുക.
കൃത്യമായ പാതകൾ തിരഞ്ഞെടുക്കുക.യാത്ര ചെയ്യുന്ന സ്ഥലങ്ങളിൽ അടയാളങ്ങൾ രേഖപ്പെടുത്തിയാൽ തിരിച്ചിറങ്ങുമ്പോൾ സഹായകമാകും.നിലവിലെ പാതകൾ പിന്തുടർന്ന് യാത്ര ചെയ്യുക.

4.അവശ്യ സാധനങ്ങളുടെ ലിസ്ററ് ക്രമീകരിക്കുക.
ഒരു യാത്രയ്ക്ക് പുറപ്പെടുന്നതിനുമുന്പ് എത്തിച്ചേരാൻ ആവശ്യമായ എല്ലാ സാധനങ്ങളും കൃത്യമായി കരുതിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക.യാത്ര ചെയ്യുന്ന സ്ഥലത്തിനനുസരിച്ചായിരിക്കണം സാധനങ്ങൾ കരുതേണ്ടത്.

5.ട്രെക്കർ ആണെന്ന പൂര്ണബോധം ഉണ്ടായിരിക്കണം.
സന്ദർശിക്കുന്ന വനം ഒരിക്കലും നമ്മുടേതല്ല.അതിനാൽ ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളും പ്ലാസ്റ്റിക് കുപ്പികളും അവിടെ ഉപേക്ഷിക്കാൻ പാടില്ല.ഉചിതമായ വസ്ത്രം ധരിച്ചു ഉത്തരവാദിത്തമുള്ള ട്രെക്കർ ആയിരിക്കണം.