ഇന്ത്യയിൽ സിഗരറ്റിന്‍റെ വില്‍പ്പന കുത്തനെ ഇടിഞ്ഞു

single-img
29 June 2016

as1രാജ്യത്ത് സിഗരറ്റിന്‍റെ വില്‍പ്പന കുത്തനെ ഇടിയുന്നു. മുന്‍വര്‍ഷം 9590 കോടി സിഗരറ്റുകള്‍ വിറ്റുപോയ സ്ഥാനത്ത് 2014- 15 വര്‍ഷത്തില്‍ ഇത് 8810 കോടിയായി കുറഞ്ഞു. 2014- 15 സാമ്പത്തിക വര്‍ഷത്തില്‍ വില്‍പ്പനയില്‍ 8.2ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

തുടര്‍ച്ചയായി നാലാമത്തെ വര്‍ഷമാണ് സിഗരറ്റ് വില്‍പ്പനയില്‍ വന്‍ ഇടിവുണ്ടായിരിക്കുന്നത്.
2013-14 വര്‍ഷത്തില്‍ 4.9 ശതമാനമാണ് വില്‍പ്പനയില്‍ കുറവുണ്ടായതെന്ന് ഡാറ്റ റിസര്‍ച്ച് സ്ഥാപനമായ യൂറോമോണിറ്റര്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ ബോധവത്കരണ പരിപാടികള്‍ പുകയില ഉപയോഗം കുറയ്ക്കാന്‍ കാര്യമായ പങ്കുവഹിച്ചു. സിഗരറ്റ് പാക്കറ്റിലെ ചിത്രം, വിവിധ പരസ്യങ്ങള്‍ എന്നിവയും വില്‍പ്പനയെ ബാധിച്ചതായാണ് വിലയിരുത്തല്‍.ഉയര്‍ന്നുവരുന്ന ആരോഗ്യ പ്രശ്നങ്ങള്‍, പുകയില ഉത്പന്നങ്ങളുടെ വില്‍പ്പന കുറയ്ക്കുന്നതിന് കൊണ്ടുവന്ന നിയന്ത്രണങ്ങള്‍ തുടങ്ങിയവയും വിൽപ്പന കുറയാൻ കാരണമായി.