ഇസ്താംബൂള്‍ വിമാനത്താവളത്തിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 36 പേര്‍ കൊല്ലപ്പെട്ടു.

single-img
29 June 2016

istanbul-blast_650x400_51467165002 (1)തുര്‍ക്കിയിലെ ഇസ്താംബൂള്‍ വിമാനത്താവളത്തിലുണ്ടായ വന്‍ ചാവേര്‍ ആക്രമണത്തില്‍ 36 പേര്‍ കൊല്ലപ്പെട്ടു. മൂന്നു ചാവേറുകളാണ് ആക്രമണം നടത്തിയത്. വിമാനത്താവളത്തിന്റെ പ്രധാന കവാടത്തിലാണു സംഭവമുണ്ടായത്. വിമാനത്താവളത്തിനുള്ളിലേക്കു കടക്കാന്‍ ശ്രമിച്ച അക്രമികളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കായി തടഞ്ഞപ്പോള്‍ പൊടുന്നനെ വെടിയുതിര്‍ക്കുകയും പൊട്ടിത്തെറിക്കുകയുമായിരുന്നു.

 

സംഭവത്തിന് പിന്നില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരാണെന്നാണ് സൂചന. എന്നാല്‍ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. കൊല്ലപ്പെട്ടവരില്‍ അധികവും തുര്‍ക്കി പൗരന്മാരാണ്. വിദേശികളും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

https://twitter.com/RamiAILoIah/status/747920265212985344

മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്നാണു സൂചനകള്‍. . സംഭവത്തെത്തുടര്‍ന്നു വിമാനത്താവളം അടച്ചു. ഇവിടേക്കു വരുന്ന വിമാനങ്ങള്‍ ഇസ്മീര്‍, തുര്‍ക്കി തലസ്ഥാനമായ അങ്കാറ എന്നിവിടങ്ങളിലേക്ക് തിരിച്ചുവിട്ടു. വിമാനത്താവളത്തിനുള്ളിലുണ്ടായിരുന്നവരെ സുരക്ഷിതരായി അവിടെ നിന്നും മാറ്റിയെന്നാണു വിവരങ്ങള്‍. കഴിഞ്ഞ മാസമാദ്യം സെന്‍ട്രല്‍ ഇസ്താംബൂളില്‍ ഉണ്ടായ കാര്‍ബോംബ് സ്ഫോടനത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടിരുന്നു.