വ്യക്ക രോഗം നിയന്ത്രിക്കാം ഭക്ഷണ ശീലങ്ങളിലൂടെ.

diet-for-patients-with-kidney-disease-kidney-failure-dietനമ്മുടെ ശരീരത്തില്‍ ജലത്തിന്റെ സന്തുലിതാവസ്ഥ പരിപാലിക്കുകയും സോഡിയം പൊട്ടാസ്യം ഫോസ്ഫറസ് തുടങ്ങിയ മിനറലുകളെ ഏകോപിപ്പിക്കുകയും ചെയ്യുന്നത് വ്യക്കകളാണ്. ഓരോ ദിവസവും 180 ലിറ്ററില്‍ അധികം രക്തമാണ് നമ്മുടെ വ്യക്കകളിലൂടെ കടുപോകുന്നത്.

 

കേരളത്തില്‍ ദിനംപ്രതി വ്യക്കരോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ദ്ധനവ് ഏറെ ആശങ്കാജനകമാണ്. ജീവിത ശൈലിയിലെ മാറ്റങ്ങളും, അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങളും, ജങ്ക് ഫുഡിന്റെയും ഫാസ്റ്റ് ഫുഡിന്റെയും വര്‍ദ്ധിച്ച ഉപഭോഗവും മലയാളികളില്‍ വ്യക്കരോഗത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. വ്യക്കരോഗത്തിന്റെ ലക്ഷണങ്ങള്‍ പ്രകടമായി തുടങ്ങിയാല്‍ ചികിത്‌സയ്‌ക്കൊപ്പം ഭക്ഷണ ശീലങ്ങളിങ്ങളുടെയും ജീവിത രീതിയിലെയും ശരിയായ ക്രമീകരണങ്ങളും രോഗത്തിന്റെ തീവ്രത കുറയ്ക്കാന്‍ സഹായിക്കും.

 
എന്തു ഭക്ഷണമാണ് കഴിക്കേണ്ടത് എന്ന് പല രോഗികള്‍ക്കും അറിയില്ല. ആദ്യമായി മനസിലാക്കേണ്ടത് വ്യക്ക രോഗികളില്‍ ഊര്‍ജത്തിന്റെ ആവശ്യകത കൂടുതലാണ്. അതിനാല്‍ മാംസ്യം, ഇല്ലാത്ത ധാന്യ വര്‍ഗങ്ങള്‍, കിഴങ്ങ് വര്‍ഗങ്ങള്‍, അരി ഉല്‍പങ്ങള്‍, റവ, ചൊവ്വരി, കൂവക്കിഴങ്ങ്, എന്നിവ ഉപയോഗിക്കാവുന്നതാണ്. ഗോതമ്പ്, ചോളം, കൂവരക്, ഓട്ട്സ് എന്നിവയില്‍ മാംസ്യം, പൊട്ടാസ്യം, എന്നിവ കൂടുതലായി അടങ്ങിയിരിക്കുതിനാല്‍ ഇവ നിയന്ത്രിക്കേണ്ടതാണ്.

 
പാല്‍, പാല്‍ ഉല്‍പങ്ങള്‍, പയര്‍, പരിപ്പ് വര്‍ഗങ്ങള്‍, മുട്ട, മത്‌സ്യം, മാംസം, കൂവരക്, ബദ്ദാം, കപ്പലണ്ടി, കശുവണ്ടി എന്നിവയില്‍ മാംസ്യം കൂടുതലായി അടങ്ങിയിരിക്കുന്നു. അതിനാല്‍ വൃക്കരോഗികള്‍ ഈ ഭക്ഷണ പദാര്‍ത്ഥങ്ങളുടെ അളവ് കുറച്ച് കഴിക്കേണ്ടതാണ്. അതായത് ഇവയില്‍ ഒന്നോ രണ്ടോ മാംസ്യ ഭക്ഷണം മാത്രം ഒരു ദിവസത്തെ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുക. അങ്ങനെ മാറി മാറി എല്ലാ മാംസ്യ ഭക്ഷണവും അളവ് കുറച്ച് കഴിക്കുന്നത് വഴി രക്തത്തില്‍ യൂറിയ, ക്രയാറ്റിന്‍, യൂറിക് ആസിഡ് എിവയുടെ അളവ് തന്നെ കുറക്കാനാകും.

 

വൃക്ക രോഗികളില്‍ രോഗം മൂര്‍ഛിച്ച അവസ്ഥയില്‍ മാംസ ഭക്ഷണം 1,2 ആഴ്ച വരെ ഒഴിവാക്കുക. രോഗത്തിന്റെ തീവ്രത കുറഞ്ഞ് വരുമ്പോള്‍ അതായത് ശരീരത്തിലെ നീര് കുറയുകയും, രക്തത്തില്‍ യൂറിയ, ക്രിയാറ്റിന്‍, യൂറിക് ആസിഡ് എിവയുടെ അളവ് കുറഞ്ഞ് വരുകയും ചെയ്യുമ്പോള്‍ ചെറിയ തോതില്‍ പ്രോട്ടീന്‍ ഭക്ഷണങ്ങള്‍ (പാല്‍, പാല്‍ ഉല്‍പങ്ങള്‍, പയര്‍ വര്‍ഗം, മുട്ടയുടെ വെള്ള, മാംസ്യം, ചിക്കന്‍) എന്നിവ ഉപയോഗിക്കാവുന്നതാണ്.

 

വൃക്കരോഗികള്‍ക്ക് രക്തത്തില്‍ പൊട്ടാസ്യം എന്ന ധാതുലവണത്തിന്റെ അളവ് വര്‍ദ്ധിക്കുന്ന അവസ്ഥയും ഉണ്ടാകാറുണ്ട്. ഇതുവഴി ശരീരത്തില്‍ വെള്ളം അധികമായികെട്ടിനില്‍ക്കുന്ന അവസ്ഥ ഉണ്ടാകുന്നു. ഇത് നിയന്ത്രിക്കുവാന്‍ വൃക്ക രോഗികള്‍ കുടിക്കുന്ന വെള്ളത്തിന്റെ അളവ് നിയന്ത്രിക്കുക.

 
എല്ലാത്തരം പച്ചക്കറികളിലും പഴ വര്‍ഗ്ഗങ്ങളിലും പൊട്ടാസ്യം അടങ്ങിയിരിക്കുന്നു. അതിനാല്‍ പൊട്ടാസ്യത്തിന്റെ അളവ് കുറഞ്ഞ പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും മാത്രം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക; ഇവ പോലും ലീച്ച് ചെയ്ത ശേഷം മാത്രം ഉപയോഗിക്കുക (കൂടുതല്‍ വെള്ളത്തില്‍ തിളപ്പിച്ച് വെള്ളം മാറ്റിയ ശേഷം പാചകത്തിന് ഉപയോഗിക്കുന്നതാണ് ലീച്ചിംഗ്)

 
കോളീഫ്‌ളവര്‍, ക്യാരറ്റ്, ക്യാബേജ്, വെള്ളരിക്ക, പടവലങ്ങ, പാവക്ക, വെണ്ടക്ക, പച്ചമാങ്ങ, ഉള്ളി എന്നിവയില്‍ പൊട്ടാസ്യം കുറഞ്ഞ അളവില്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ ഇവ ലീച്ച് ചെയ്ത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്. പഴവര്‍ഗ്ഗങ്ങളില്‍ ആപ്പിള്‍, പേരയ്ക്ക, പപ്പായ, പൈനാപ്പിള്‍ എന്നിവ അളവുകുറച്ച് ഏതെങ്കിലും ഒരു പഴ വര്‍ഗ്ഗം ഒരു ദിവസം കഴിക്കവുന്നതാണ്.

 

പ്രോട്ടീനിന്റെ മെറ്റാബോളിക് വേസ്റ്റ് ആയ യൂറിയ, ക്രിയാറ്റിന്‍, യൂറിക്കാസിഡ് എന്നീ മാലിന്യങ്ങള്‍ മൂത്രം വഴി പുറംതള്ളപ്പെടാന്‍ വയ്യാതെ രക്തത്തില്‍ കൂടുന്ന അവസ്ഥയാണ് യുറീമിയ. വൃക്കകളുടെ പ്രവര്‍ത്തനം മന്ദഗതിയിലാകുമ്പോഴാണ് ഈ അവസ്ഥ ഉണ്ടാകുന്നത്. ഈ മാലിന്യങ്ങള്‍ രക്തത്തില്‍ കൂടുതല്‍ ആകുന്നത് മറ്റ്‌കോശങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു. വ്യക്കരോഗികള്‍ കഴിവതും ഭക്ഷണ കാര്യങ്ങളില്‍ ഒരു ന്യൂട്രീഷ്യന്‍ വിദഗ്ദന്റെ സേവനം സ്വീകരിക്കുന്നതാണ് അഭികാമൃം; കാരണം ഓരോ രോഗികളിലെയും വ്യത്യസ്തമായ രോഗാവസ്ഥയ്ക്കനുസരിച്ച് ഭക്ഷണത്തിലും മാറ്റം വരുത്തേണ്ടി വന്നേക്കാം

indexലേഖിക: ശരണ്യ രമേഷ്
സീനിയര്‍ ഡയറ്റിറ്റിക്‌സ് ആന്റ് ന്യൂട്രീഷ്യന്‍ കണ്‍സള്‍ട്ടന്റ്
എസ്.പി ഫോര്‍ട്ട്, ഹോസ്പിറ്റല്‍, തിരുവനന്തപുരം