കബാലിയുടെ പോസ്റ്റർ കോപ്പിയടിച്ചതോ?

single-img
29 June 2016

kabalimadARI
തമിഴ് സൂപ്പർ താരം രജനീകാന്ത് നായകനാകുന്ന ബിഗ്ബഡ്‌ജറ്റ് ചിത്രമായ കബാലിയുടെ പോസ്‌റ്റർ കോപ്പിയടിച്ചതെന്ന് ആരോപണവുമായി ഇർഫാൻ ഖാൻ.തന്റെ ചിത്രമായ മദാരിയുടെ പോസ്‌റ്ററിൽ നിന്നും കോപ്പിയടിച്ചതാണ് കബാലിയുടെ പോസ്‌റ്ററെന്ന് ആരോപിച്ചിരിയ്ക്കുന്നത്.മുംബയ്‌യിലെ ഒരു മാളിൽ സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ട് എത്തിയപ്പോഴായിരുന്നു ഇർഫാന്റെ പ്രതികരണം.
ഞങ്ങൾ ചെറിയ സിനിമാ പ്രവർത്തകരാണെന്നും രജനിയുടെ ചിത്രം ഞങ്ങളുടെ പോസ്റ്റർ കോപ്പിയടിച്ചതാണെന്നും ഇർഫാൻ പറയുന്നു. രണ്ട് പോസ്‌റ്ററുകളും ശ്രദ്ധിച്ചാൽ ആർക്കും അത് മനസിലാകും. എന്നാൽ ഇത് വലിയ കാര്യമല്ലെന്നും നിങ്ങളെല്ലാവരും ഈ രണ്ടു ചിത്രങ്ങളും കാണണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ഇത് കബാലിയുടെ ഔദ്യോഗിക പോസ്റ്റർ അല്ലെന്നും മറിച്ച് ആരാധകർ തയ്യാറാക്കിയ ഫാൻമേയ്ഡ് പോസ്റ്റർ മാത്രമായിരുന്നു രജനി ആരാധകർ അവകാശപ്പെട്ടു.സിനിമക്കെതിരെ ആരോപണമുന്നയിച്ച ഇർഫാൻ മാപ്പു പറയണമെന്നും ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്.