ഗുജറാത്തിൽ ഗോമൂത്ര ഗവേഷണം പൊടിപൊടിയ്ക്കുന്നു;ഗോമൂത്രത്തില്‍ സ്വര്‍ണാംശം കണ്ടെത്തിയെന്ന്‌ അവകാശവാദം

single-img
29 June 2016

India Hindu Festival

ഗോമൂത്രത്തില്‍ സ്വര്‍ണാംശം കണ്ടെത്തിയെന്ന്‌ അവകാശവാദവുമായി ജുനഗഡ്‌ കാര്‍ഷിക സര്‍വകലാശാലയിലെ ശാസ്‌ത്രജ്‌ഞര്‍. നാലു വര്‍ഷത്തോളമാണു ജുനഗഡ്‌ കാര്‍ഷിക സര്‍വകലാശാലയിലെ ശാസ്‌ത്രജ്‌ഞർ ഗോമൂത്രത്തിൽ പഠനം നടത്തിയത്.ഗോമൂത്രത്തിൽ അയോണിക്‌ രൂപത്തിലാണ്‌ സ്വര്‍ണമുള്ളതെന്ന് ജുനഗഡ്‌ കാര്‍ഷിക സര്‍വകലാശാലയിലെ (ജെ.എ.യു.) ബയോടെക്‌നോളജി വിഭാഗം മേധാവി ഡോ. ബി.എ. ഗൊലാകിയ പറഞ്ഞു.രാസപ്രക്രിയയിലൂടെ ഗോമൂത്രത്തിലെ സ്വര്‍ണം വേര്‍തിരിച്ചെടുക്കാനാകു എന്നാണു ഇവരുടെ അവകാശവാദം.

ഗോമൂത്രത്തില്‍ സ്വര്‍ണത്തിന്റെ സാന്നിധ്യത്തെപ്പറ്റിയും ഔഷധഗുണത്തെപ്പറ്റിയും പൗരാണിക ഗ്രന്ഥങ്ങള്‍ പറയുന്നുണ്ട്‌. ഇതു ശാസ്‌ത്രീയമായി തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലാത്തതിനാലാണ്‌ ഞങ്ങള്‍ ഗോമൂത്രത്തില്‍ ഗവേഷണം നടത്താന്‍ തീരുമാനിച്ചതെന്ന് . ഡോ. ബി.എ. ഗൊലാകിയ പറഞ്ഞു.