സ്കൂളിലെത്താൻ ദിവസവും മലകയറുന്ന അധ്യാപകൻ

single-img
29 June 2016

52949022
സുരേഷ് ബി ചലങ്ങേരി എന്ന അധ്യാപകൻ ലോകത്തിനു തന്നെ മാതൃകയാകുന്നു..8 കിലോമീറ്റർ അകലെയുള്ള സ്കൂളിലെത്താൻ ദിവസവും കുന്നുകയറിയാണ് ഇദ്ദേഹം യാത്ര ചെയ്തിരുന്നത്.ഈ യാത്ര 7 വർഷവും 9 മാസവും തുടർന്നു. കർണാടകയിലെ ഗഡാഗ് ,ഗജേന്ദ്രഗഡ താലൂക്കിലെ ബൈരാപുര എൽ പി സ്കൂൾ ഇപ്പോഴും നിലനിൽക്കുന്നതിന്റെ പ്രധാന കാരണം ഇദ്ദേഹമാണ്.
ആദ്യമായി സ്കൂളിലേക്ക് സുരേഷ് ബി ചലങ്ങേരി കടന്നു ചെന്നപ്പോൾ മലകയറ്റം പ്രയാസമായിരുന്നു.എന്നാൽ പിന്നീട് ആ മലകയറ്റം തന്റെ ജീവിതത്തിന്റെ ഭാഗമായി മാറുകയായിരുന്നു.ചിലപ്പോഴൊക്കെ കുട്ടികൾക്ക് ആവശ്യമായ ഭക്ഷണങ്ങളും ബുക്കുകളുമൊക്കെ വഹിച്ചുകൊണ്ടാണ് കുന്നുകയറ്റം.അടുത്തിടെയാണ് ഇരുചക്ര വാഹനം സുരേഷിന് ലഭിച്ചത്.

സ്കൂളിൽ മൂന്നു അധ്യാപകരാണുള്ളത്.എന്നിരുന്നാലും സ്കൂളിന്റെ നടത്തിപ്പിനാവശ്യമായ എല്ലാ വേഷങ്ങളിലും അദ്ദേഹത്തെ നമുക്ക് കാണാം.ഹെഡ്മാസ്റ്റർ ആയും അധ്യാപകനായും പ്ലംബർ ആയുമൊക്കെ അദ്ദേഹം സ്കൂളിന് വേണ്ടി നിലകൊള്ളുന്നു.