മലയാളി ബംഗാളിയെ പേടിക്കണോ ?

single-img
29 June 2016

image
ഇതര സംസ്ഥാന തൊഴിലാളികൾ കേരളത്തിലേയ്ക്കു ഒഴുകിയെത്തിയപ്പോൾ കുറഞ്ഞ ചിലവിൽ പണിയാൻ ആളായിയെന്ന മനോഭാവമായിരുന്നു മലയാളിക്കുണ്ടായിരുന്നത്. അതുകൊണ്ടുതന്നെ ശാരീരിക ബുദ്ധിമുട്ടുള്ള പല തൊഴിൽ മേഖലകളിൽ നിന്നും മലയാളി പതിയെ പിന്മാറി .അന്യസംസ്ഥാന തൊഴിലാളികൾ കേരളത്തിന് ഒഴിവാക്കാനാവാത്ത യാഥാർഥ്യമാണെങ്കിലും അവരിലെ ക്രിമിനലുകളെ കണ്ടെത്താൻ കഴിയാതെ വരുന്നത് നാം നമ്മൾക്ക് തന്നെയുള്ള കുഴി തോണ്ടുകയാണ് . ഓരോ ദുരന്തം ഉണ്ടാകുമ്പോളും നിയമം കർശനമാക്കും എന്ന വാഗ്ദാനമല്ലാതെ യാതൊന്നും നടക്കാത്ത അവസ്ഥയാണ് കേരളത്തിലുള്ളത് .ദുരന്തത്തിന്റെ ചുടു മാറുമ്പോഴേയ്ക്കും മലയാളി എല്ലാം മറന്നുതുടങ്ങും. ഇനിയെങ്കിലും നിയമം കർശനമാക്കിയില്ലെങ്കിൽ നാം ബംഗാളിയുടെ കത്തിമുനയിൽ പിടഞ്ഞു വീഴും .ഇതര സംസ്ഥാന തൊഴലാളികളുടെ ഗൾഫ് ആണ് കേരളം .നമ്മുടെ ആളുകൾ ഗൾഫിൽ പോയി കാശ് ഉണ്ടാക്കുന്നതുപോലെയാണ് അവർ കേരളത്തിൽ ജോലിക്കായി എത്തുന്നത്.ഗൾഫിലും മറ്റു ഉള്ളത് പോലെ കർശനമായ നിയമാണ് കേരളത്തിൽ വേണ്ടത്.

ജിഷ വധക്കേസിൽ ആസാം സ്വദേശി പിടിയിലായതോടെ ഇതരസംസ്ഥാന തൊഴിലാളികളെക്കുറിച്ചുള്ള നമ്മുടെ ആശങ്ക വർധിച്ചിരിക്കുകയാണ് .കേരളത്തിൽ ക്രൂര കുറ്റകൃത്യങ്ങൾ നടത്തിയതിന്റെ പേരിൽ ഇതിനുമുമ്പും ഇതരസംസ്ഥാന തൊഴിലാളികളെ പിടികൂടിയിട്ടുണ്ട് .ഏറെ പണിപ്പെട്ടാണ് ഇവരെ പിടികൂടുന്നത് കാരണം വ്യക്തമായ രേഖകൾ ഇല്ലാതെയാണ് അവർ ജോലിക്കായി കേരളത്തിൽ എത്തുന്നത് .നിർമ്മാണ മേഖലകളിലാണ് ഇവർ പ്രധാനമായും കേന്ദ്രികരിച്ചിരിക്കുന്നത് .പക്ഷെ ഇപ്പോൾ അവർ ചെയ്യാത്ത ജോലികളില്ല .ഇവിടെ ചെന്നാലും അവരുടെ ആശ്രയമില്ലാതെ മലയാളിക്ക് ഒരു പ്രസ്ഥാനം നടത്തിക്കൊണ്ടു പോകാൻ പറ്റില്ല എന്ന അവസ്ഥയിലാണ് കേരളം .പക്ഷെ ഈ അവസ്ഥ ചൂഷണം ചെയ്യാതെ നോക്കാൻ നാം ബാധ്യസ്ഥരാണ് .

migrent-worker
ഇതരസംസ്ഥാന തൊഴിലാളികളിൽ ഭൂരിപക്ഷവും ജീവിത മാർഗത്തിനായി എത്തിയ സാധാരണക്കാരും നിരുപദ്രവകാരികളുമായിരുന്നു ,എന്നാൽ ഇന്നു അവസ്ഥാമാറി ധാരാളം കേസുകളാണ് ഇപ്പോൾ അവർക്കെതിരെ രെജിസ്റ്റർ ചെയ്യുന്നത്. പ്രതിവർഷം രണ്ടു ലക്ഷത്തിലേറെ തൊഴിലാളികൾ കേരളത്തിൽ എത്തുന്നുണ്ടന്നാണ് തെഴിൽ മന്ത്രാലയത്തിന്റെ കണക്ക് .പത്തുവർഷത്തിനുള്ളിൽ ഇവരുടെ എണ്ണം അൻപതു ലക്ഷമാകും .അതിനാൽ നമ്മൾ പുതിയൊരു നിയമ ഭേദഗതി വരുത്തിയെ തീരു .
അന്യസംസ്ഥാന തൊഴിലാളികളെ ഇവിടെ എത്തിക്കുന്ന ഏജന്റുമാരുണ്ട് .അഞ്ചിലധികം തൊഴിലാളികൾ ഒരു ഏജന്റിന്റെ കീഴിൽ ഉണ്ടെങ്കിൽ രെജിസ്ട്രേഷൻ നിര്ബന്ധമാണ് .ഓരോ തൊഴിലാളിക്കും നിക്ഷേപമായി രണ്ടായിരം രുപ നൽകണമെന്നും നിയമം ഉണ്ട് .പക്ഷെ ഇതൊന്നും പാലിക്കപ്പെടുന്നില്ല.ജോലിക്കായി എത്തുന്നവർ ക്ഷേമ ബോർഡിൽ രെജിസ്റ്റർ ചെയുക എന്ന നടപടി ഉണ്ടങ്കിലും അതെല്ലാം വെറും പേപ്പറിൽ മാത്രം ഉതുങ്ങുന്ന തീരുമാനമായി മാറുന്നു .വ്യാജ തിരിച്ചറിയൽ രേഖ ഉപയോഗിച്ചു ഇവിടെ ജോലിക്കായി എത്തുന്നവർ ധാരളമുണ്ട് .
നമ്മുടെ ആളുകളും ഗൾഫ് പോലുള്ള നാടുകളിൽ കിടന്നു കുടുംബത്തിന് വേണ്ടി വേർപ്പൊഴുക്കുന്നുണ്ട് അതുകൊണ്ട് നാം തൊഴിലാളികളെ മാനിക്കണം പക്ഷെ മറ്റു രാജ്യങ്ങൾ ചെയ്യുന്നതുപോലെ നിയമങ്ങൾ കർശനമായി പാലിക്കേണ്ടതുണ്ട് .കേരളത്തിൽ നിന്നു ഇതര സംസ്ഥാന തൊഴിലാളികളെ പറിച്ചുമാറ്റാൻ സാധിക്കില്ല അതിനാൽ അവരുടെ രേഖകളെല്ലാം കൃത്യമായി ശേഖരിച്ചു എല്ലാ നിയമങ്ങളും പാലിക്കുന്നു എന്ന് ഉറപ്പു വരുത്തിയാവണം അവരെ തൊഴിലിൽ പ്രവേശിപ്പിക്കേണ്ടത്.ജിഷയുടെ കൊലപാതകം നമ്മുക്കൊരു പാഠമാകട്ടെ.കാരണം ആ മരണത്തിനു നമ്മൾ തന്നെയാണ് ഉത്തരവാദി.നിയമങ്ങൾ ബലപ്പെട്ടതായിരുന്നതെങ്കിൽ .ഈ കൊലപാതകങ്ങൾക്കൊന്നും നാം സാക്ഷിയാവേണ്ടി വരില്ലായിരുന്നു .
അന്യസംസ്ഥാന തൊഴിലാളികളും ഏജന്റുമാരുടെ കളികളും ..

ഒരുലക്ഷത്തിലേറെപേര് തൊഴിൽ ചെയ്യുന്ന ഇടുക്കി ജില്ലകളിൽ ക്ഷേമബോർഡിൽ രെജിസ്റ്റർ ചെയ്തത് വെറും ആയിരത്തി ഇരുന്നോളാം പേര് മാത്രമാണ് . ഇത് സൂചിപ്പിക്കുന്നത് ഒന്നുകിൽ ബാക്കിയുള്ളവർക്കു വ്യക്തമായ രേഖകൾ ഇല്ലാ അല്ലെങ്കിൽ ഇതിന്റെ പ്രാധാന്യത്തെക്കുറിച്ചു ഏജന്റ്സ് മനസിലാക്കികൊടുത്തട്ടിലാ എന്നാണ് .അഞ്ചിൽ കൂടുതൽ തൊഴിലാളികളെ കേരളത്തിൽ കൊണ്ടുവന്നാൽ ആ ഏജന്റുമാർ സർക്കാരിൽ രെജിസ്റ്റർ ചെയ്യണം എന്ന നിയമം പലരും കാറ്റിൽ പറത്തുകയാണ്.ഒരു ഏജന്റിന്റെ കിഴിൽ പലപ്പോഴും പതിനഞ്ചും ഇരുപത്തിയഞ്ചും അതിൽ കൂടുതൽ ആളുകളുമാണ് ജോലിയെടുക്കുന്നത്.മറുനാടുകളിൽ നിന്നു ജോലിക്കെത്തിക്കുന്നവർക്കു വളരെ മോശമായ സാഹചര്യങ്ങളാണ് ഏജന്റുമാർ ഒരുക്കികൊടുക്കുന്നത് .ഇന്ത്യൻ പൗരത്വം ഇല്ലാത്തവർ പോലും കേരളത്തിൽ ജോലി ചെയ്യുന്നുണ്ടെന്നാണ്ണ് റിപ്പോർട്ട് .ഏജന്റുമാർ കമ്മീഷൻ ഇനത്തിൽ അവരിൽ നിന്നും നല്ലൊരു തുക ഈടാക്കുന്നുണ്ട് .ഓരോരുത്തരുടെയും ദിവസക്കൂലി അനുസരിച്ചു ഏജന്റിന്റെ വീതം കുടിയും കുറഞ്ഞുമിരിക്കും .സ്വന്തം താല്പര്യത്തിനുവേണ്ടി അനധികൃതമായി കേരളത്തിൽ എത്തിക്കുന്ന തൊഴിലാളികൾ തങ്ങൾക്കു തന്നെയാണ് വിനാശത്തിന്റെ വിത്തുകൾ പാകുന്നത് എന്ന സത്യം ഇക്കൂട്ടർ മറക്കുന്നു .