നിർഭയ കേസിൽ പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന ഇളവ് നല്‍കി വിട്ടയച്ച പ്രതി ഐഎസ് ഏജന്റെന്ന് സൂചന

single-img
29 June 2016

406978-406905-nirbhaya-juvenile-dna

ഡല്‍ഹിയില്‍ പെണ്‍കുട്ടിയെ ബസിനുള്ളില്‍ കൂട്ടബലാല്‍സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന ഇളവ് നല്‍കി കഴിഞ്ഞ ഡിസംബറിൽ കോടതി വിട്ടയച്ച പ്രതി ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരസംഘടനയുടെ ഇന്ത്യയിലെ ഏജന്റുമാരില്‍ ഒരാളെന്ന് സൂചന.ഉത്തര്‍പ്രദേശിലെ ബാദൂണ്‍ ജില്ലക്കാരനായ യുവാവിന്റെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്.രഹസ്യാന്വേഷണ ഏജന്‍സികളുടെ കനത്ത നിരീക്ഷണത്തിലാണ് ഇയാളിപ്പോള്‍.

നിര്‍ഭയ സംഭവത്തില്‍ കോടതി വിധിച്ച മൂന്നുവര്‍ഷത്തെ ജുവനൈല്‍ തടവിനുശേഷമാണ് കഴിഞ്ഞ ഡിസംബറില്‍ പുറംലോകത്തെത്തിയത്. ഇപ്പോള്‍ 21 വയസ്സാണ് ഇയാള്‍ക്ക്.ജുവനൈല്‍ ഹോമില്‍ ഇയാള്‍ക്കൊപ്പം മുറി പങ്കിട്ടിരുന്ന കശ്മീരി യുവാവ് വഴിയാണ് ഇയാള്‍ക്ക് ഐസിസ് ബന്ധം ഉണ്ടായതെന്നാണ് കരുതുന്നത്. 2011ലെ ഡല്‍ഹി ഹൈക്കോടതി ബോംബാക്രമണവുമായി ബന്ധപ്പെട്ട കേസ്സിലാണ് കശ്മീരി യുവാവ് ജുവനൈല്‍ ഹോമിലെത്തിയത്.

നിർഭയ സംഭവത്തിൽ ഇയാളും മറ്റ് അഞ്ചുപേരും ചേര്‍ന്നാണ് ഡല്‍ഹിയി 23കാരിയ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ കൂട്ടബലാല്‍സംഗം ചെയ്തതും അതി ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തത്.
പ്രായപൂര്‍ത്തിയായിലെന്ന കാരണത്താല്‍ ഇയാള്‍ക്ക് മറ്റുള്ളവര്‍ക്ക് നല്‍കിയതുപോലുള്ള ശിക്ഷകള്‍ നല്‍കിയിരുന്നില്ല. നിർഭയ പെൺകുട്ടിയെ പ്രായപൂർത്തിയാകാത്ത പ്രതിയാണു ഏറ്റവും ക്രൂരമായി പീഡിപ്പിച്ചത്.