ഹെല്‍മെറ്റില്ലാത്ത ഇരുചക്രവാഹന യാത്രക്കാർക്ക് ഇനി പെട്രോളില്ല

single-img
29 June 2016

helmet-delhi_759

ഹെല്‍മെറ്റ് ധരിക്കാത്ത സംസ്ഥാനത്തെ ഇരുചക്ര വാഹന യാത്രികര്‍ക്ക് ഇനിമുതല്‍ പെട്രോള്‍ നല്‍കില്ല. ഇത് സംബന്ധിച്ച് ഇന്ധനകമ്പനികള്‍ക്കും പെട്രോള്‍ പമ്പുകള്‍ക്കും നിര്‍ദേശം നല്‍കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ ജെ തച്ചങ്കരി പറഞ്ഞു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിലാണ് ഇത് ആദ്യഘട്ടത്തില്‍ നടപ്പാക്കുകയെന്നും അദ്ദേഹം പറഞ്ഞു.ഓഗസ്റ്റ് മുതലാകും തീരുമാനം നടപ്പിലാകുക.പദ്ധതി വിജയിച്ചാൽ കേരളമൊട്ടുക്ക് ഇതു നടപ്പാക്കാനാണ് സർക്കാർ തീരുമാനം.