യു.എ.ഇയിലെ മുഴുവന്‍ ദേശീയപാതകളിലും ചുങ്കം ഏര്‍പ്പെടുത്തും

single-img
29 June 2016

134

യു.എ.ഇയിലെ മുഴുവന്‍ ദേശീയപാതകളിലും ചുങ്കം ഏര്‍പ്പെടുത്താന്‍ കര- ജലഗതാഗത ഫെഡറല്‍ അതോറിറ്റി നിര്‍ദേശം മുന്നോട്ടുവെച്ചു. നിലവില്‍ ദുബൈയിലെ റോഡുകളില്‍ മാത്രമാണ് സാലിക് എന്ന പേരില്‍ ചുങ്കം നിലവിലുള്ളത്.ഫെഡറല്‍ സര്‍ക്കാറിന് കീഴിലെ റോഡുകളില്‍ അനുഭവപ്പെടുന്ന തിരക്ക് നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ടാണ് നിര്‍ദേശം.

2007 ലാണ് ദുബൈയില്‍ സാലിക് എന്ന പേരില്‍ ചുങ്കം ആരംഭിച്ചത്. ദുബൈയിലെ റോഡുകളില്‍ ആറിടങ്ങളില്‍ ഇത്തരം ഓട്ടോമാറ്റിക് ടോള്‍ ഗേറ്റുകളില്‍ വാഹനങ്ങളില്‍ നിന്ന് ചുങ്കം ഈടാക്കുന്നുണ്ട്.