സഞ്ചാരികൾക്ക് ദൃശ്യവിരുന്നൊരുക്കി അരുവിക്കച്ചാൽ വെള്ളച്ചാട്ടം.

Image By Rojypala

Image By Rojypala

82 മീറ്റർ ഉയരത്തിൽനിന്ന് വെള്ളം കുത്തനെ താഴേക്ക് പാറക്കെട്ടുകളിലൂടെ പതിച്ചു ഒഴുകുന്ന കാഴ്ച സഞ്ചാരികൾക്ക് നവ്യാനുഭവമാണ് സൃഷ്ടിക്കുന്നത്.കോട്ടയം ജില്ലയിലെ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ പാതാമ്പുഴയ്ക്ക് സമീപമുള്ള അരുവിച്ചാൽ വെള്ളച്ചാട്ടമാണ് വിനോദസഞ്ചാരികൾക്ക് നയനമനോഹര ദൃശ്യവിരുന്നാകുന്നത്.മൺസൂൺ ശക്തമായതോടെ വെള്ളച്ചാട്ടം ദർശിക്കാൻ നൂറുകണക്കിന് സഞ്ചാരികളാണ് ഇവിടെ എത്തുന്നത്.

 

വർഷത്തിൽ നാല് മാസം ഒഴികെ ബാക്കി മുഴുവൻ സമയത്തും വെള്ളച്ചാട്ടം ഉണ്ടാകുമെന്നതാണ് അരുവിക്കച്ചാൽ വെള്ളച്ചാട്ടത്തിന്റെ പ്രത്യേകത.വെള്ളം പതിക്കുന്ന സ്ഥലത്തു അധികം ആഴമില്ലാത്തതിനാൽ തീർത്തും സുരക്ഷിതമായ വെള്ളച്ചാട്ടമാണിത്.കുട്ടികൾക്ക് പോലും ഇറങ്ങി കുളിക്കാൻ സാധിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത.
വാഗമൺ,ഇല്ലിക്കൽ കല്ല്‌, മാർ മാല തുടങ്ങിയ വിനോദ സഞ്ചാരങ്ങൾ സന്ദർശിക്കുന്നവർ ഇപ്പോൾ അരുവിക്കച്ചാലും സന്ദർശിച്ചാണ് മടങ്ങുന്നത്.പൂഞ്ഞാറിൽ നിന്നും മുണ്ടക്കയം റോഡിലൂടെ പാടാമ്പുഴയിൽ എത്തി വേണം അരുവിക്കച്ചാലിൽ എത്തിച്ചേരാൻ.വെള്ളച്ചാട്ടം വരെ മൂന്നര വീഥിയിൽ കോൺക്രീറ്റ് റോഡുണ്ടെങ്കിലും മറ്റു വാഹനങ്ങൾക്ക് എത്തിച്ചേരാൻ സാധിക്കില്ല.രണ്ടര കിലോമീറ്റർ ധൈർഘ്യമുള്ള റോഡ് പൂർത്തിയാകുന്നതോടെ വിനോദ സഞ്ചാരികൾക്ക് ഇവിടെ വേഗത്തിൽ എത്തിച്ചേരാം.