കുവൈത്തില്‍ മയക്കുമരുന്ന് കേസില്‍ മൂന്ന് മലയാളികള്‍ക്ക് വധശിക്ഷ.

single-img
28 June 2016

drug-heroin
കുവൈത്തില്‍ മയക്കുമരുന്നു കേസില്‍ പിടിയിലായ മൂന്ന് മലയാളികളുടെ വധശിക്ഷ കോടതി ശരിവെച്ചു. കാസര്‍കോട് സ്വദേശി അബൂബക്കര്‍ സിദ്ദിഖ്(21), പാലക്കാട് സ്വദേശി മുസ്തഫ ഷാബുല്‍ ഹമീദ് (41), മലപ്പുറം സ്വദേശി ഫൈസല്‍ മാഞ്ഞോട്ട് ചാലില്‍ എന്നിവരാണ് വധശിക്ഷയ്ക്ക് വിധിച്ച മലയാളികള്‍.

2015 ഏപ്രില്‍ 19നാണ് കേസിനാസ്പദമായ സംഭവം. വിമാനത്താവളത്തില്‍ വന്നിറങ്ങിയ പ്രതികളിലൊരാളില്‍നിന്ന് നാല് കിലോ ഹെറോയിന്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടന്ന ചോദ്യംചെയ്യലിലാണ് മറ്റ് പ്രതികളെക്കുറിച്ച് വിവരം ലഭിച്ചത്.

കേസിലെ നാലാമത്തെ പ്രതി ശ്രീലങ്കക്കാരിയായ യുവതിയാണ്. ഇവര്‍ക്കും വധശിക്ഷ തന്നെയാണ് കോടതി വിധിച്ചിരിക്കുന്നത്.മയക്കുമരുന്ന് കടത്തുക കൈവശം വയ്ക്കുക എന്നിവയ്ക്ക് കടുത്ത ശിക്ഷയാണ് കുവൈത്തില്‍ ലഭിക്കുക.