മാലേഗാവ്​ സ്ഫോടനം: പ്രജ്ഞ സിങ് താക്കൂറിന്റെ ജാമ്യാപേക്ഷ തള്ളി

single-img
28 June 2016

pragya2008 മലേഗാവ് സ്ഫോടനക്കേസ് പ്രതി മുന്‍ എബിവിപി നേതാവും സന്യാസിനിയുമായ സാധ്വി പ്രഗ്യാസിംഗ് ഠാക്കൂറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. മുംബൈ പ്രത്യേക എന്‍ഐഎ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. കേസില്‍ കഴിഞ്ഞ മാസം സാധ്വിക്ക് ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) ക്ളീന്‍ചിറ്റ് നല്‍കിയിരുന്നു.

2008 സെപ്റ്റംബർ 29 നാണ് മാലേഗാവ് സ്ഫോടനം നടന്നത്. ഹേമന്ത് കര്‍ക്കരെയുടെ നേതൃത്വത്തില്‍, മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡിെൻറ (എ.ടി.എസ്) അന്വേഷണത്തിൽ തീവ്ര ഹിന്ദുത്വ സംഘടനകളാണ് സ്ഫോടനത്തിന് പിന്നിലെന്ന് കണ്ടെത്തി. ഹേമന്ത് കര്‍ക്കരെയുടെ നേതൃത്വത്തിലുള്ള എ.ടി.എസ് സംഘം പ്രജ്ഞ സിങ് താക്കൂര്‍, കേണല്‍ പ്രസാദ് പുരോഹിത്, സന്യാസി ധയാനന്ദ് പാണ്ഡെ, റിട്ട. മേജര്‍ രമേശ് ഉപാധ്യായ് എന്നിവരടക്കം 14 പേരെ കേസില്‍ പ്രതിചേര്‍ക്കുകയും ചെയ്തിരുന്നു.

സ്ഫോടനത്തില്‍ 37 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.