കലാഭവൻ മണിയുടെ മരണത്തിലെ ദുരൂഹത അവസാനിപ്പിയ്ക്കാൻ സുഹൃത്തുക്കളെ നുണ പരിശോധനയ്ക്ക് വിധേയമാക്കും

single-img
28 June 2016

kalabhavan-mani_1

കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ടുള്ള ദുരൂഹത അവസാനിപ്പിക്കാന്‍ മണിയുടെ സുഹൃത്തുക്കളെ നുണ പരിശോധനയ്ക്ക് വിധേയമാക്കുംണിയുടെ മരണത്തില്‍ കുടുംബത്തിന്റെ കൂടി ആവശ്യം പരിഗണിച്ചാണ് സുഹൃത്തുക്കളെ നുണപരിശോധനയ്ക്ക് വിധേയമാക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്. മണിയെ അപായപ്പെടുത്താന്‍ കൂടെയുള്ളവര്‍ ശ്രമിച്ചിട്ടുണ്ടെന്ന് സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണന്‍ ഉള്‍പ്പടെ ആരോപിച്ചിരുന്നു.മണിയെ അവശനിലയില്‍ കണ്ടതിന്റെ തലേ ദിവസം വിശ്രമകേന്ദ്രമായ പാഡിയിലുണ്ടായിരുന്നവരെയാണ് നുണപരിശോധനക്ക് വിധേയമാക്കുക.

മണിയുടെ സഹായികളായ അരുണ്‍,വിപിന്‍,മുരുകന്‍ എന്നിവര്‍ക്കൊപ്പം മാനേജര്‍ ജോബി, ഡ്രൈവര്‍ പീറ്റര്‍ എന്നിവരെയും നുണപരിശോധനക്ക് വിധേയമാക്കും. പരിശോധനയ്ക്ക് തയ്യാറാണെന്ന് ഇവര്‍ പോലീസിനെ സമ്മതം അറിയിച്ചിട്ടുണ്ട്.

മണി അബോദാവസ്ഥയിലാകുന്നതിന്റെ തലേരാത്രി ഔട്ട്ഹൗസിൽ നടന്ന ആഘോഷത്തിൽ മണിക്കൊപ്പമുണ്ടായിരുന്നവരെ ചോദ്യം ചെയ്തെങ്കിലും മണി ചാരായം കഴിച്ചിട്ടില്ലെന്ന് ആവർത്തിക്കുകയാണ്.ഈ മൊഴിയിൽ സംശയമുള്ളതിനാലാണ് നുണപരിശോധനയുടെ സാധ്യത പോലീസ് തിരയുന്നത്