വളർത്തു മൃഗങ്ങളുടെ ഉടമകളായ സ്ത്രീകൾ സ്‌ട്രോക്ക്‌ മൂലം മരിക്കാനുള്ള സാധ്യത കുറവാണെന്ന് പഠനം

single-img
28 June 2016

 

14-vets-wont-tell-woman-cat
വളർത്തു മൃഗങ്ങൾ നിങ്ങളുടെ ആരോഗ്യത്തിനു നല്ലതാണോ?സ്ത്രീകൾക്ക് വളർത്തുമൃഗങ്ങൾ നല്ലതാണെന്നാണു പഠനം സൂചിപ്പിയ്ക്കുന്നത്.അൻപത് വയസ്സ് പ്രായമുള്ള സ്ത്രീകൾ പൂച്ചയേയോ നായയെയോ മറ്റു വളർത്തു മൃഗങ്ങളെയോ പരിപാലിക്കുകയാണെങ്കിൽ പക്ഷാഘാതം തുടങ്ങി ഹൃദയ സംബന്ധമായ രോഗങ്ങൾ മൂലം മരിക്കാനുള്ള സാധ്യത കുറവാണെന്നു ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്.
നായയെ വളർത്തുന്നതിനേക്കാൾ പൂച്ചയെ വളർത്തുമ്പോഴാണ് ഹൃദയ സംബന്ധമായ രോഗങ്ങൾ മൂലം മരിക്കാനുള്ള സാധ്യത കുറയുന്നതെന്ന് പഠനം പറയുന്നു.വളർത്തു മൃഗങ്ങൾ ഉള്ള,എന്നാൽ വലിയ രോഗങ്ങൾക്കു അടിമപ്പെടാത്ത ,അൻപത് വയസ്സ് പ്രായമുള്ള 400 ഉടമസ്ഥർ 1988 മുതൽ 1994 വരെ നടത്തിയ നാഷണൽ ഹെൽത് പോഷകാഹാരം പരീക്ഷ സർവേയിൽ (NHANES )ഇൽ പങ്കെടുത്തു.പങ്കെടുത്തവർ ശാരീരിക പ്രവർത്തനങ്ങൾ,ഭാരം,ഉയരം,പുകവലി തുടങ്ങി മറ്റു ആരോഗ്യ ഘടകങ്ങളെ കുറിച്ചുള്ള ചോദ്യങ്ങൾക്കു ഉത്തരം പറഞ്ഞു.പകുതിയിൽ അധികവും അമിത ഭാരമുള്ളവരോ പൊണ്ണത്തടിയുള്ളവരോ ആയിരുന്നു.

വളർത്തു മൃഗങ്ങളുടെ ഉടമസ്ഥരിൽ 35 ശതമാനം ആളുകളും നായയെ വളർത്തുന്നവരാണ്.ഇത്തരം ഉടമസ്ഥർ പലപ്പോഴും ചെറുപ്പക്കാരോ,വിവാഹിതരോ ആണ്.2006 ലെ ദേശീയ മരണ സൂചിക പ്രകാരം 1000 പേരിൽ വളർത്തു മൃഗങ്ങളുടെ ഉടമസ്ഥർ 7 പേർ ഹൃദയ രോഗം മൂലം മരിച്ചപ്പോൾ വളർത്തു മൃഗങ്ങളുടെ ഉടമസ്ഥരല്ലാത്തവർ 11 പേർ ഇത്തരത്തിൽ മരിച്ചിട്ടുണ്ട്.

പുരുഷ ഉടമസ്ഥരെ അപേക്ഷിച്ചു സ്ത്രീകൾക്കാണ് മരണ സാധ്യത കുറവ്.ആഴ്ചയിൽ നായയോടൊപ്പം നടക്കുന്നത് ആരോഗ്യത്തിനു നല്ലതാണ്. ജീവിത സമ്മർദ്ദവും രക്ത സമ്മർദ്ദവും കുറയ്ക്കാൻ ഇതു കാരണമാകും.