4 ജി  വോൾട്ട് പിന്തുണയ്ക്കുന്ന 3.999 വിലയുള്ള ഫ്ളൈയിം5 സ്മാർട്ട്ഫോണുകൾ റിലയൻസ് LYF  ഇന്ത്യൻ വിപണിയിലെത്തിച്ചു

fly_flame_1_front_back

റിലയൻസ് റീട്ടെയിൽ ശാഖയായ LYF  3.999 രൂപ  വിലയുള്ള ഫ്ളൈയിം5 സ്മാർട്ട്ഫോണുകൾ പുതുതായി ഇന്ത്യൻ വിപണിയിലെത്തിച്ചു.എൻട്രി ലെവൻ സ്മാർട്ട്ഫോൺ രാജ്യത്തിന്റെ വിവിധ റിലയൻസ് ഡിജിറ്റൽ സ്റ്റോറുകളിൽ ലഭ്യമാണ്.

480*800 പിക്സൽ റെസല്യൂഷൻ ഉള്ള 4 ഇഞ്ച് ഡിസ്‌പ്ലേയും ഇതിന്റെ ഒരു പ്രത്യേകതയാണ്.കൂടാതെ,ആഷി ഡ്രാഗോൺട്രയിൽ ഗ്ലാസ്സുകൊണ്ട് ഇതിന്റെ ഡിസ്‌പ്ലൈ പൂർണമായും മൂടിയിരിക്കുന്നുണ്ട്.1.5 ജി എച്ച് സ് സ്പീഡിൽ ക്വേഡ് കോർ പ്രോസസറിന്റെ സഹായത്തോടെയാണ് ഇത് പ്രവർത്തിക്കുന്നത്.ഇതിന് 4 ജി ബി വരെ ഇന്റെർണൽ സ്റ്റോറേജ് ഉണ്ട്.

ഇതിന്റെ പിറകുവശത്തായി എൽ ഇ ഡി ഫ്ലാഷ് 5 മെഗാപിക്സൽ ഓട്ടോഫോക്കസ് ക്യാമറ ഘടിപ്പിച്ചിട്ടുണ്ട്.മുൻ വശത്തായി 2 മെഗാപിക്സൽ ക്യാമറയും ഉണ്ട്. റിയൽ ക്യാമെറ ,എച് ഡി ആർ ,പനോരമ,ഫെയിസ് ഡിറ്റക്ഷൻ ,സ്ലോമയോഷൻ വിഡിയോ എന്നിവയുമായി ചേർന്ന് പ്രവർത്തിക്കുന്നു.ഇതിന് 1,650 എം എ എച് ബാറ്ററി പവർ ഉണ്ട്.കൂടാതെ 4.5 മണിക്കൂർ ടോക്  ടൈം ഉണ്ട്.
രണ്ട്‌ സിമ്മിലും 4ജി സേവനം ലഭ്യമാണ്.പക്ഷെ ഒരു സമയം ഒരു സിമ്മിൽ 4ജിയും മറ്റേ സിമ്മിൽ  2ജിയുമായെ   പ്രവർത്തിക്കുകയുള്ളു.വൈഫൈ ,റേഡിയോ,ബ്ലൂടുത്ത് ,3.5mm ഓഡിയോ ട്രാക് ,മൈക്രോ യു എസ് ബി എന്നിവയും ലഭ്യമാണ്.LYF ബ്രാൻഡിന്റെ കീഴിലായി റിലയൻസ് വിൻഡ് 1 ഉം വാട്ടർ 7 എന്നെ മോഡലുകളും അടുത്തിടെ മാർക്കറ്റിൽ ഇറക്കിയിരുന്നു.720p റെസൊല്യൂഷൻ ഉള്ള 5inch IPS LCD ഡിസ്‌പ്ലൈ ആണ് വിൻഡ് 1 ണ് ഉള്ളത്.വാട്ടർ 7 ണ് 5.5inch IPS LCD ഡിസ്‌പ്ലൈ ഉം 1080 പിക്സൽ റെസല്യൂഷനും 2gb റാമും ഉണ്ട്