ബീഫ് കടത്തെന്നാരോപിച്ച് യുവാക്കളെ ചാണകം തീറ്റിച്ചു

single-img
28 June 2016

thumbimage (1)

കടത്തെന്നാരോപിച്ച് രണ്ട് യുവാക്കളെ ഗോ രക്ഷാ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതിന് ശേഷം ചാണകം തീറ്റിച്ചു. ഗുര്‍ഗാവണില്‍ ജൂണ്‍ പത്തിന് നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.റിസ്‌വാന്‍, മുക്തിയാര്‍ എന്നീ ചെറുപ്പക്കാരെയാണ് ചാണകം തീറ്റിച്ചത്. ഹരിയാനയിലേ മേവാത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് 700 കിലോ ബീഫ് കടത്തുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയതെന്ന് ഗുര്‍ഗോണിലെ ഗോ രക്ഷാ ദള്‍ പ്രസിഡന്റ് ദര്‍മനേന്ദ്ര യാദവ് പറയുന്നു. നടുറോഡില്‍ രണ്ട് യുവാക്കള്‍ ഇരുന്നു ചാണകം തിന്നുന്നതാണ് വീഡിയോയിലുള്ളത്. കുടിക്കാനായി ഗോമൂത്രവും കൊടുത്തു. വേഗം കഴിക്കടാ എന്ന് ആക്രോശിക്കുന്നതും കാണാം.

ഇവരോട് ജയ്ശ്രീരാം, ഗോ മാതാ കീയ ജയ് എന്ന് വിളിക്കാന്‍ ആവശ്യപ്പെടുന്നതായും ദ ഇന്ത്യന്‍ എക്‌സ്പ്രസ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. തുടര്‍ന്ന് അക്രമികള്‍ ഇവരെ ഫരീദാബാദ് പൊലീസില്‍ ഹാജരാക്കുകയായിരുന്നു.ഇരുവര്‍ക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ബീഫ് നിരോധന നിയമപ്രകാരമാണ് ഇരുവര്‍ക്കുമെതിരെ കേസ്. യുവാക്കളെ ചാണകം തീറ്റിച്ച സംഭവത്തെക്കുറിച്ച് അറിയില്ലെന്നാണ് പൊലീസിന്റെ ഭാക്ഷ്യം. വീഡിയോയെ കുറിച്ച് അറിവില്ലെന്നും പൊലീസ് പറഞ്ഞു.