മഴപെയ്യുന്നതിനായി എട്ട് മണിക്കൂർ വെള്ളത്തിൽ നൃത്തം ചെയ്ത് കൗമാരക്കാരി

single-img
28 June 2016

ankita-bajpai_1466924942ലക്നൗ :പതിനഞ്ച് വയസ്സ് പ്രായമുള്ള പെൺകുട്ടി തുടർച്ചയായി 8 മണിക്കൂർ വെള്ളത്തിൽ നല്ല മഴക്കാലത്തിനായി നൃത്തം ചെയ്തു .ഇതു ഇന്ത്യൻ ബുക് ഓഫ് റെക്കോർഡിലും മാർവാലസ് ബുക് ഓഫ് റെക്കോർഡിലും രേഖപ്പെടുത്തി.ബന്ദെർഖണ്ഡിലും ഉത്തർപ്രേദേശിലും മറ്റുമുള്ള കർഷകർക്ക് മൺസൂൺ ഗുണം ചെയ്യാൻ വേണ്ടിയാണ് ഇത്തരത്തിൽ നൃത്തം ചെയ്തത്.
ഇതിനു മുൻപ് അങ്കിത ബാജ്‌പേയി 5 മണിക്കൂർ ഒരു മൺപാത്രത്തിൽ കഥക് നൃത്തം ചെയ്തു ഇന്ത്യൻ ബുക് ഓഫ് റെക്കോർഡിൽ സ്ഥാനം പിടിച്ചിരുന്നു.
തുടക്കത്തിൽ അഞ്ചു മണിക്കൂർ നൃത്തം ചെയ്യാനാണ് അങ്കിത തീരുമാനിച്ചത്.എന്നാൽ ആളുകളുടെ പിന്തുണയോടെ 8 മണിക്കൂർ നൃത്തം ചെയ്യുകയായിരുന്നു.വെള്ളത്തിൽ നൃത്തം ചെയ്യുന്നതിന് കാലുകൾക്കു നല്ല രീതിയിൽ ബലം ആവശ്യമാണെങ്കിലും,ഞാൻ നൃത്തം ആസ്വദിക്കുകയായിരുന്നു എന്ന്‌ അങ്കിത പറഞ്ഞു.ദിവസവും മൂന്നു മുതൽ നാലു മണിക്കൂർ വരെ പരിശീലിക്കുന്നതിനാൽ ഇതു വളരെ എളുപ്പമായിരുന്നു എന്നും അങ്കിത കൂട്ടിചേർത്തു.
നൃത്തം ചെയ്യുന്നതിനായി മഴയെ കുറിച്ചുള്ള പാട്ടുകളാണ് അങ്കിത തിരഞ്ഞെടുത്തത്.ബാര്സോരെ മേഘ….പാനി രെ പാനി….അബ് കെ സാവൻ…എന്നീ പാട്ടുകൾ ലവനി,രാജസ്ഥാനി,സൂഫി ശൈലികളിലാണ് അവതരിപ്പിച്ചത് .മഴയിൽ നൃത്തം ചെയ്യുക എന്ന ആശയം ഇംഗ്ലീഷ് സിനിമകളിൽ നിന്നുമാണ് ലഭിച്ചതെന്നും അങ്കിത പറഞ്ഞു.