ബജാജിന്റെ പായും പുലി:പൾസർ സി എസ് 400

single-img
28 June 2016

bajaj-pulsar-cs400-p

ഇന്ത്യയിൽ 100 സി സിയിൽ കിതച്ചു കൊണ്ടിരുന്ന ഇരുചക്ര വാഹന സ്വപ്നങ്ങൾക്ക് അതിവേഗം നൽകിയത് ബജാജ് ആയിരുന്നു.100 ഇത് നിന്നു 150 ത്തിലേക്ക് പൾസറിലൂടെ അവർ നടത്തിയ പരീക്ഷണമാണ് അതിനു തെളിവ്.അതേ ബജാജ് വിപ്ലവ ശ്രമങ്ങൾ തുടരുകയാണ്.പൾസറിന്റെ 400 സി സിയിൽ വകഭേദം വരുത്തിയാണ് പുതിയ മോഡൽ അവതരിപ്പിച്ചിരിക്കുന്നത്.

 

പൾസർ സി എസ് 400 എന്നു പേരിട്ടിരിക്കുന്ന ഈ കരുത്തൻ വരുന്നതിലൂടെ ബജാജ് ശൃംഖലയിലെ ഏറ്റവും ശക്തനായി മാറും.പിന്നിലെ സീറ്റ് അല്പം ഉയർന്നിട്ടുള്ള മോഡലാണ് അവർ അവതരിപ്പിച്ചിരിക്കുന്നത്.സാധാരണ ബൈക്കുകളിലേതിനേക്കാൾ നീളം കൂടിയ വീൽ ബേസ് കാരണം സ്പീഡ് കൂടിയാൽ നിയന്ത്രണം കിട്ടും.6 സ്പീഡ് ഗിയർ ബോക്സുകളാണ് ഉണ്ട്.1.6 ലക്ഷം മുതൽ 1.7 ലക്ഷം വരെയാണ് വില പ്രതീക്ഷിക്കുന്നതു.2016 അവസാനത്തോടെ പായും പുലി നിരത്തുകളിലെത്തും.