കാവാലം നാരായണപ്പണിക്കര്‍ അന്തരിച്ചു

single-img
27 June 2016

kavalam

നാടകാചാര്യൻ കാവാലം നാരായണ പണിക്കർ അന്തരിച്ചു. വാര്ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്ന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ വസതിയില് ആയിരുന്നു അന്ത്യം. 88 വയസായിരുന്നു.

26 മലയാള നാടകങ്ങള് രചിച്ചിട്ടുണ്ട്. അവനവന് കടമ്പ എന്ന പ്രശസ്തമായ നാടകമടക്കം നിരവധി നാടകങ്ങള്ക്ക് രചനയും സംവിധാനവും നിര്വഹിച്ചു. ഗാനരചയിതാവ് എന്ന നിലയില് ലളിതഗാനരംഗത്തും ചലച്ചിത്രഗാനരംഗത്തും സ്വന്തമായൊരിടം നേടിയെടുത്ത അതുല്യപ്രതിഭ കൂടിയായിരുന്നു കാവാലം.

കാവാലത്തിന്റെ മൃതദേഹം അദ്ദേഹത്തിന്റെ തിരുപനന്തപുരത്തെ വസതിയോട്ട് ചേർന്ന സോപാനം നാടകകളരിയിൽ പൊതുദർശനത്തിന് വെക്കും. തിങ്കളാഴ്ച രാത്രിയോടെ ജന്മദേശമായ കാവാലത്തെക്ക് കൊണ്ടുപോകും. സംസ്കാരം സംസ്ഥാന ബഹുമതികളോടെ ചൊവ്വാഴ്ച കാവാലത്ത് നടക്കും.