അന്ന് ലഹരി കഞ്ചാവ്, ഇന്ന് ലഹരി എഴുത്ത്

1c0cd09f-bfdb-4606-876f-722e46e146f1
ഇന്ന് കേരളം ദൈവത്തിന്റെ സ്വന്തം നാട് അല്ല മിറച്ച്’ലഹരിയുടെ സ്വന്തം നാട്’ എന്നു പറയുന്നതാവും ഉത്തമം. അനുദിനം നമ്മളെ തേടിയെത്തുന്ന വാര്‍ത്തകളില്‍ ഭൂരിഭാഗവും ലഹരി മരുന്ന് വിതരണക്കാരെയോ കടത്തുകാരെയോ പിടിച്ചുവെന്നതാണ്. പാന്‍പരാഗിലും ഹാന്‍സിലും തുടങ്ങി വൈറ്റ്‌നര്‍, പശ എന്നിവയ്ക്കു ശേഷം കഞ്ചാവിലേക്കും വേദന സംഹാരി ഗുളികകളിലേക്കും ലഹരിയിലേക്കും മദ്യോപയോഗത്തിലേക്കും കുതിക്കുന്നു ഒരു സംസ്ഥാനമായി മാറിയിരിക്കുകയാണ് കേരളം. ഇതോടൊപ്പം തന്നെ അന്യ സംസ്ഥാന തൊഴിലാളികള്‍ പെരുകിയതോടെ ലഹരി മാത്രം ലഭിക്കുന്ന ഒരു സംസ്ഥാനമായി കേരളം മാറി. എന്നാല്‍ ഇതില്‍ ഒരു തെറ്റും ചെയ്യാതെ ബലിയാടാക്കപ്പെടേണ്ടി വരുന്നവരുടെ അവസ്ഥയാണ് ഏറെ ദുരിതം. ഇത് ലഹരി ഉപയോഗിച്ചവരുടെ കഥയല്ല, ലഹരി വില്‍ക്കാന്‍ തള്ളിവിട്ട് ചതിക്കുഴിയില്‍ അകപ്പെട്ട കേരളത്തിലെ ഒരു വനിതാ കുററവാളുയുടെ കഥയാണ്. ഇത് മറ്റാരുമല്ല എഴുത്തിലൂടെ തടവറയിലെ കുറ്റവാളികളുടെ മനം കവര്‍ന്ന നാല്‍പ്പതുകാരിയുടെ കഥയാണ്.
വയനാട് സുല്‍ത്താന്‍ ബത്തേരി ചുള്ളിയോട് സ്വദേശി ലിസി ശശിയാണ് ജയിലഴിക്കുള്ളില്‍ നിന്നും പൊള്ളുന്ന അനുഭവങ്ങള്‍ തന്റെ എഴുത്തിലൂടെ പങ്കു വയ്ക്കുന്നത ്. കാരാഗൃഹവാസത്തിനിടെ തന്റെ തെറ്റുകള്‍ തിരിച്ചറിഞ്ഞ് എഴുത്തു തരുന്ന സ്വാതന്ത്യത്തിന്റെയും സര്‍ഗ്ഗാത്മകതയുടെയും ലോകത്തിലൂടെ തനിക്ക് നഷ്ടപ്പെട്ടു പോയ ജീവിതത്തെ മുറുകെ പിടിക്കാനുള്ള ശ്രമത്തിലാണ് ലിസി ഇപ്പോള്‍. ഏതൊരു വ്യക്തിയെ പോലെ നിറമുള്ള സ്വപ്നങ്ങള്‍ കണ്ട മിടുക്കിയായ പെണ്‍കുട്ടി, എന്നാല്‍ തന്റെ ജീവിതത്തിലുണ്ടായ താളപ്പിഴവുകളെ കുറിച്ച് ലിസ്സി മനസ്സു തുറക്കുന്നതിങ്ങനെ…
തടവറയുടെ ഏകാന്തതയിലിരുന്ന തന്റെ അനുഭവങ്ങള്‍ പുസ്തകരൂപത്തില്‍ അടുത്ത മാസം പുറത്തിറങ്ങുന്നതോടെയാണ് ‘എഴുത്തുകാരിയായ ആദ്യ വനിതാ തടവുകാരി’ എന്ന വിശേഷണം ലിസിക്ക് സ്വന്തമാകുന്നത്. 14 കവിതകളും എട്ടു കഥകളുമാണ് ലിസി ജയിലഴികള്‍ക്കുള്ളില്‍ വച്ച് എഴുതിയത്. കൊക്കോപെല്ലി പബ്ലിക് റിലേഷന്‍ എംഡിയും പത്രപ്രവര്‍ത്തകനുമായ സുബിന്‍ മാനന്തവാടിയാണ് ലിസിയുടെ കഥകളും കവിതകളും ജീവിത കഥയുമെല്ലാം പുറം ലോകത്തെത്തിക്കുന്നത്. ലിസി സ്വന്തം കൈപ്പടത്തിലെഴുതിയ ജീവിതവും കാരാഗൃഹത്തിലടയ്ക്കപ്പെട്ട സ്വപ്നങ്ങളും സുബിന്‍ മാനന്തവാടിയുടെ വിവരണത്തോടുകൂടി അടുത്ത മാസം പുറത്തിറങ്ങുന്നത്. ‘കുറ്റവാളിയില്‍ നിന്ന് എഴുത്തുകാരിയിലേക്ക’് എന്നാണ് പുസ്തകത്തിന്റെ പേര്. പൂര്‍ണ്ണ പബ്ലിക്കേഷന്‍സാണ് പ്രസിദ്ധീകരിക്കുന്നത്.

 

20182624-3fdc-44e8-bdb6-df82f572ae59
വയനാട് സുല്‍ത്താന്‍ ബത്തേരി ചുള്ളിയോട് പുള്ളോലിക്കല്‍ ജോര്‍ജ്ജിന്റെയും റോസക്കുട്ടിയുടെയും മകളാണ് നാല്‍പതുകാരിയായ ലിസി. അച്ഛന്‍ നേരത്തെ തന്നെ മരിച്ചതോടെ അമ്മ കൂലിപ്പണി എടുത്താണ് അഞ്ച് പെണ്ണും ഒരു ആണും ഉള്‍പ്പെടെടയുളള ആറു മക്കളെ വളര്‍ത്തിയത്. പട്ടിണിയും ദുരിതവുമാണ് ലിസിയെ തടവറയ്ക്കുള്ളില്‍ എത്തിച്ചത്. പഠിക്കാന്‍ മിടുക്കിയായിരുന്ന ലിസി നിറമുള്ള സ്വപ്നങ്ങള്‍ കണ്ടതല്ലാതെ ലിസിയെ കാത്തിരുന്നത് തടവറയായിരുന്നു. സുഹൃത്തായിരുന്ന പാലക്കാടുകാരനായ ശശിയെ വിവാഹം ചെയ്ത് സ്വപ്നങ്ങളിലേക്ക് കൈപിടിച്ചുയരുമ്പോഴായിരുന്നു ഭര്‍ത്താവിന്റെ അപ്രതീക്ഷിത മരണം, ഇത് ലിസിയുടെ ജീവിതത്തില്‍ താളപ്പിഴവുകള്‍ ഉണ്ടാക്കി. ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്ന് ലിസി വയനാട്ടിലേക്ക് സ്വന്തം വീട്ടില്‍ അമ്മയോടൊപ്പമായിരുന്നു താമസം. അപ്പോഴും ദുരന്തത്തിന്റെ നീരാളി കൈ ലിസിയെ വിടാതെ പിന്തുടരുന്നുണ്ടായിരുന്നു.
കുടുംബ ഭാരം മുഴുവന്‍ ലിസിയുടെ ചുമലിലായ സമയത്തായിരുന്നു യാദൃശ്ചികമായി ആ സംഭവം. ലിസിയുടെ സഹോദരി പാതി വെന്ത ശരീരവുമായി ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലായി. എന്തു വിലകൊടുത്തും അനുജത്തിയുട ജീവന്‍ രക്ഷിക്കുകയെന്നാതിയിരുന്നു ലിസിയുടെ മനസ്സു മുഴുവന്‍. ചികിത്സയ്ക്ക് പണമില്ലാതെ വന്നപ്പോഴാണ് കൂട്ടുകാരന്റെ സഹായം തേടിയത.് ഈ സഹായം ലിസിയെ മറ്റൊരു ദുരന്തത്തിലേക്ക് തള്ളിവിടുകയായിരുന്നു. ഒരു സാധനം എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ച് മറ്റൊരാള്‍ക്ക് കൈമാറിയാല്‍ പണം കിട്ടുമെന്ന് സുഹൃത്ത് ഉപദേശിച്ചു. സാധനം കൈമാറി അന്നു തന്നെ നാട്ടിലേക്ക് മടങ്ങി അനുജത്തിയെ രക്ഷിക്കാമെന്നായിരുന്നു ലിസിയുടെ ചിന്ത. എന്നാല്‍ ആ പൊതിക്കു വേണ്ടി കാത്തിരുന്നത് പോലീസായിരുന്നു. പൊതി കൈമാറാന്‍ എല്‍പ്പിച്ചയാളെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പോലിസെത്തി പൊതി തുറന്നപ്പോഴാണ് മയക്കു മരുന്നുമായിട്ടാണ് താന്‍ എത്തിയതെന്ന വിവരം ലിസി അിറയുന്നത്. അന്നേ വരെ കാണാത്ത കഞ്ചാവായിരുന്നു അത്. 2010 ജൂലൈ 26 ആണ് ലിസിയെ പോലീസ് അറ്സ്റ്റ് ചെയ്തത്. രണ്ട് കേസുകളിലായി 25 വര്‍ഷം കഠിന തടവും മൂന്നു ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്. 2011 ഒക്‌ടോബര്‍ ആറിന് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ തടവുകാരിയായി എത്തി.
ഇരുമ്പഴിക്കുള്ളിലെ ഏകാന്ത വേളയില്‍ ലിസിക്ക് കൂട്ടിനുണ്ടായിരുന്നത് കുറേ പുസ്തകങ്ങളായിരുന്നു. ഇതിനിടയ്ക്കാണ് സുബിന്‍ മാനന്തവാടി ഒരു പ്രമുഖ മാഗസിനു വേണ്ടി കേരളത്തിലെ ജയിലുകളിലെ മാറുന്ന മുഖം എന്ന വിഷയം മുന്‍ നിര്‍ത്ത#ി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തിയപ്പോഴാണ് വെല്‍ഫയര്‍ ഓഫീസര്‍ ശോഭനയാണ് ലിസിയുടെ എഴുത്തുകളെ കുറിച്ച് പങ്കുവച്ചത്. പിന്നീട് ലിസിയുമായി സംസാരിച്ചതില്‍ നിന്നും ഉരുക്കിയെടുത്ത വിവരങ്ങളാണ് ‘കുറ്റവാളിയില്‍ നിന്നും എഴുത്തിലേക്ക’് എന്ന പുസ്തകത്തിലേക്ക് എത്തിച്ചതനെന്ന് സുബിന്‍ മാനന്തവാടി പറയുന്നു.
എന്നാല്‍ ഇതുവരെയും പരോളൊന്നും ലഭിക്കാത്ത ലിസിക്ക് ഒരാഗ്രഹമേ ഉള്ളൂ. തന്റെ അമ്മയുടെ സാന്നിധ്യത്തില്‍ പുസ്തകം പ്രകാശനം ചെയ്യണം. തന്റെ പരോളിനായി കാത്തിരിക്കുകയാണ് ലിസി ഇപ്പോള്‍.
ജയില്‍ വാസം കൊണ്ട് തന്റെ കുടുംബത്തിനുണ്ടായ പേരു ദോഷം എഴുത്തിലൂടെ നേടുന്ന അംഗീകാരത്തിലൂടെ ഇല്ലാതാക്കുമന്ന പ്രതീക്ഷയോടെയാണ് ലിസി ഓരോ നാളും തള്ളി നീക്കുന്നത്. എഴുത്തിനെയും തന്നെയും ഒരമ്മ സ്‌നേഹിക്കുന്നതുപോലെ ജയില്‍ വാസം കഴിഞ്ഞാല്‍ നാട്ടുകാര്‍ അംഗീകരിക്കുമെന്നും സ്‌നേഹിക്കണമെന്നുള്ളതും സ്വപ്നമാണ്, ഇത് എഴുത്ത് തരുന്ന ആത്മവിശ്വാസമാണെന്ന് ലിസി ഇരുമ്പഴികള്‍ക്കുള്ളില്‍ നിന്നും പറയുന്നു.