വയനാട്ടില്‍ സ്കൂളില്‍ ഭക്ഷ്യവിഷബാധ; 60 കുട്ടികള്‍ ആശുപത്രിയില്‍

single-img
25 June 2016

food-poisoning2

കല്‍പ്പറ്റ: വയനാട്ടില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യ വിഷബാധ. മുട്ടില്‍ ഓര്‍ഫനേജ് വൊക്കേഷണല്‍ ഹയര്‍സെക്കൻഡറി സ്‌കൂളിലെ അറുപതോളം എല്‍.പി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കാണ് വിഷബാധയേറ്റത്. ഇവരെ ജില്ലയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്ന് സ്കൂൾ അധികൃതർ പറഞ്ഞു.

വൈകിട്ട് പാലും നല്‍കി. ഇതിന് ശേഷമാണ് വിദ്യാര്‍ഥികള്‍ ശാരീരികാസ്വാസ്ഥ്യങ്ങള്‍ പ്രകടിപ്പിച്ചു തുടങ്ങിയത്. ഛര്‍ദിയും വയറിളക്കവും തളര്‍ച്ചയും അനുഭവപ്പെട്ട കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ രാവിലെ സ്കൂളില്‍ എത്തി പരിശോധന നടത്തി. എഡിഎം വിദ്യാര്‍ഥികളെ ആശുപത്രിയില്‍ എത്തി കണ്ടു. ഭക്ഷ്യവിഷബാധ എങ്ങനെ ഏറ്റുവെന്ന് അന്വേഷണം തുടങ്ങി.