ഇന്‍ഫോസിസ്‌ ജീവനക്കാരിയുടെ വധം; പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

single-img
25 June 2016

nungompakkam

നുങ്കമ്പാക്കം റെയില്‍വേ സ്റ്റേഷനില്‍ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ ആളുടേതെന്നു കരുതുന്ന സിസിടിവി ദൃശ്യം പൊലീസ് പുറത്തു വിട്ടു. സ്റ്റേഷനു സമീപമുള്ള കടയിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. 24 കാരി സ്വാതിയെ വെള്ളിയാഴ്‌ച പുലര്‍ച്ചെ റെയില്‍വേ സ്‌റ്റേഷനില്‍ ആള്‍ക്കാര്‍ നോക്കി നില്‍ക്കെ പ്രതി കുത്തി വീഴ്‌ത്തുകയായിരുന്നു.

സംഭവത്തില്‍ യുവതിക്ക്‌ പരിചയമുള്ള കോള്‍ ടാക്‌സി ഡ്രൈവറെ സംശയിക്കുന്നുണ്ട്‌. പച്ച ഷര്‍ട്ടും കറുത്ത പാന്റ്‌സും ധരിച്ച യുവാവാണ്‌ കൊല നടത്തിയതെന്ന്‌ ദൃക്‌സാക്ഷികള്‍ പറഞ്ഞു. പ്രതിക്ക്‌ വേണ്ടി പോലീസ്‌ തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്‌. സ്വതിയെ അറിയാവുന്ന ആളായിരിക്കും കൃത്യം നടത്തിയതെന്ന നിഗമനത്തിലാണ്‌ പോലീസ്‌. രാവിലെ ജോലിക്ക്‌ പോകാന്‍ ട്രെയിന്‍ കാത്തിരിക്കുമ്പോഴായിരുന്നു സംഭവം. ദിനംപ്രതി ആയിരങ്ങള്‍ യാത്ര ചെയ്യുന്ന റെയില്‍വേ സ്‌റ്റേഷനില്‍ മുഖത്തും കഴുത്തിലും മുറിവുകളുമായി കിടന്ന യുവതി രക്‌തം വാര്‍ന്നായിരുന്നു മരിച്ചത്‌.