മഹാത്മാ ഗാന്ധി സർവകലാശാലയിലെ ഉത്തരകടലാസ് മൂല്യനിർണയത്തിൽ വൻ അപാകതയെന്നു ആരോപണം

9gn5rcupകോട്ടയം: എം ജി സർവകലാശാലക്ക് കീഴിലുള്ള ഉത്തര പേപ്പർ മൂല്യ നിർണയത്തിൽ വൻ തോതിൽ വീഴ്ച വരുത്തുന്നു എന്ന് ആരോപണം. ചങ്ങനാശേരി എൻ എസ് എസ് ഹിന്ദു കോളേജിലെ ബി എ ഫിലോസഫി വിഭാഗത്തിലെ രണ്ടാം വർഷ വിദ്യാർഥിക്കു മൂന്നാം സെമെസ്റെർ ഇംഗ്ലീഷ് പരീക്ഷയിൽ ആകെ കിട്ടിയത് ഒരു മാർക്ക്. കഴിഞ്ഞ എല്ലാ പരീക്ഷകളിലിയും നല്ല മാർക്കോടെ വിജയിക്കുകയും മൂന്നാം സെമസ്റ്ററിലെ ഇംഗ്ലീഷ് ഒഴികെ എല്ലാ വിഷയങ്ങൾക്കും നല്ല മാർക്ക് കരസ്ഥമാക്കിയ വിദ്യാർഥിക്കാണ് ഇത്തരത്തിലുള്ള അനുഭവം നേരിടേണ്ടി വന്നത്.

15-5-2015 ഇൽ നടത്തിയ ഈ പരീക്ഷയുടെ സൂഷ്മ പരിശോധനക്ക് എം ജി സർവകലാശാലയിൽ എത്തിയ വിദ്യാർഥിക്ക് കാണേണ്ടി വന്നത് ഉത്തര കടലാസുകളിലെ പൂജ്യത്തിന്റെ നീണ്ട നിരയാണ്.22 ഓളം പേപ്പറുകളിൽ എഴുതിയ പരീക്ഷയിൽ എഴുതിയ ഉത്തരങ്ങൾ ശരിയാണെന്നാണ് വിദ്യാർഥിയുടെ വാദം .ഇത്തരത്തിൽ പുനർ മൂല്യ നിർണയം നടത്തുന്ന വിദ്യാർഥികളിൽ 75 % പേർക്കും വിജയം ലഭിക്കുന്നു എന്നതാണ് വസ്തുത. സൂഷ്മ പരിശോധന കഴിഞ്ഞു യഥാർഥ ഫലം പുറത്തു വരുമ്പോഴേക്കും വിദ്യാർഥികളുടെ ഒരു വർഷമാണ് നഷ്ടമാകുന്നത്.അതിനോടകം തന്നെ മറ്റു കോഴ്‌സുകളിലേക്കുള്ള അഡ്മിഷൻ അവസാനിച്ചിരിക്കും.മൂല്യ നിർണയം നടത്തിയ അധ്യാപകരുടെ അനാസ്ഥ മൂലമാണ് വിദ്യാർഥികൾക് ഇത്തരത്തിലുള്ള അനുഭവങ്ങൾ നേരിടേണ്ടി വരുന്നത്..

മൂന്നു മാസത്തിനു മുൻപ് നടന്ന മൂല്യനിര്‍ണയത്തില്‍ പൂജ്യം മൂല്യം കിട്ടിയ അഞ്ചു വിദ്യാര്‍ഥികള്‍ക്കു പുനര്‍മൂല്യനിര്‍ണയത്തില്‍ എ ഗ്രേഡ് ലഭിച്ച സംഭവം കൂടി ചേർത്തു വായിക്കുമ്പോൾ എം ജി സർവകലാശാലയിൽ ഇതൊരു തുടർക്കഥയെന്ന പറയാൻ സാധിക്കും.

indexകൂട്ടത്തോല്‍വിയെപ്പറ്റി പരാതി വന്നപ്പോള്‍ ഉത്തരക്കടലാസുകള്‍ വിദഗ്ധരെക്കൊണ്ടു വീണ്ടും മൂല്യനിര്‍ണയം നടത്തുകയായിരുന്നു . തോറ്റവരില്‍ ഭൂരിഭാഗവും ഉന്നതവിജയം ലഭിക്കേണ്ടവരാണെന്നും പരിശോധനയില്‍ കണ്ടെത്തി. ഇതോടെ ഈ പരീക്ഷാ പേപ്പറുകളുടെ ആദ്യമൂല്യനിര്‍ണയം റദ്ദാക്കുകയും ആറു ദിവസത്തിനുള്ളില്‍ വീണ്ടും മൂല്യനിര്‍ണയം നടത്തി ഫലം പുറത്തുവിടണമെന്നു സിന്‍ഡിക്കറ്റ് ഉപസമിതി സര്‍വകലാശാലയ്ക്കു റിപ്പോര്‍ട്ട് നൽകുകയും ചെയ്തിരുന്നു .

ഫെബ്രുവരിയിൽ ഫലം പുറത്തുവിട്ട എംഎ ഇംഗ്ലിഷ് ഒന്നാംവര്‍ഷ പരീക്ഷയില്‍ കോട്ടയത്തെ രണ്ടു കോളജിലും എറണാകുളത്തെ ഒരു കോളജിലും പരീക്ഷയെഴുതിയ കുട്ടികളാണു തോറ്റത്. ഇതിനെതിരെ 95 കുട്ടികളാണു സര്‍വകലാശാലയ്ക്കു പരാതി നല്‍കിയത്. എറണാകുളത്തുള്ള ഒരു അധ്യാപികയാണ് ഈ 95 ഉത്തരക്കടലാസുകളും മൂല്യനിര്‍ണയം നടത്തിയതെന്നു സര്‍വകലാശാല കണ്ടെത്തി. ഇക്കാര്യം അന്വേഷിക്കാന്‍ മൂന്നംഗ സിന്‍ഡിക്കറ്റ് സമിതിയെ വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ ചുക്കുമതലപെടുത്തുകയും സിന്‍ഡിക്കറ്റ് ഉപസമിതിയുടെ നിര്‍ദേശപ്രകാരം 95 ഉത്തരക്കടലാസുകളും രണ്ടു വിദഗ്ധ അധ്യാപകര്‍ പരിശോധിക്കുകയും ചയ്തു . അങ്ങനെയാണു മൂല്യനിര്‍ണയത്തിലെ വലിയ പാളിച്ച കണ്ടെത്തിയത്. ബിബിഎ പരീക്ഷ നന്നായി എഴുതിയിട്ടും തോറ്റതില്‍ വിഷമിച്ചു തൃശൂര്‍ കോളജിലെ പെണ്‍കുട്ടി ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു. ഈ കുട്ടിയും രക്ഷിതാവും എംജി സര്‍വകലാശാലയില്‍ എത്തി പരാതി നല്‍കിയിരുന്നു.

സർവകലാശാലയിലെ ഇത്തരം പ്രശ്നങ്ങൾക്കു അടിയന്തരമായി പരിഹാരം കണ്ടില്ലെങ്കിൽ ആയിരക്കണക്കിനു വിദ്യാർഥികളുടെ ഭാവിയാണ് അനശ്ചിതത്വത്തിലാകുന്നത്‌ .