റാഗിംഗിന്റെ കാണാപ്പുറങ്ങള്‍

RAGGINGമലപ്പുറം ജില്ലയിലെ എടപ്പാള്‍ സ്വദേശിയായ അശ്വതി ഒരു ഇരയാണ്. ലക്ഷ്യത്തിലേക്ക് എത്തിച്ചേരാണുള്ള ഓട്ടത്തിനിടയില്‍ ദുര്‍ബലമാക്കി തീര്‍ത്ത അവസാനത്തെ ഇര. നഴ്‌സിംഗിനായി കര്‍ണാടകയിലെ കലബുറുഗി(ഗുല്‍ബര്‍ഗ്)യിലെ സ്വകാര്യ കോളേജില്‍ റാഗിംഗിനിരയായ ആ പതിനെട്ടുകാരി ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയാണ്.
കേരളത്തിലും പുറത്തുമുള്ള ക്യാംപസ്സുകളില്‍ ഒട്ടേറെ രീതിയില്‍ റാഗിംഗ് നടക്കുന്നുണ്ട്, എന്നാല്‍ കഴിഞ്ഞ മാസം റാഗിംഗ് എന്ന ക്രൂരവിനോദത്തിന് ഇരയായത് ഒരു കുടുംബത്തിന്റെ പ്രതീക്ഷ യായിരുന്ന പെണ്‍കുട്ടിയുടെ ജീവിതത്തിനാണ് മങ്ങലേല്‍പ്പിച്ചിരിക്കുന്നത്. 43 ദിവസങ്ങള്‍ക്കു ശേഷമാണ് അതിക്രൂര പീഡന വിവരം പുറം ലോകമറിയുന്നത്. ചെറുപ്പം തൊട്ടേ നഴ്‌സിംഗ് പഠിക്കണമെന്ന് ആഗ്രഹിച്ചാണ് അശ്വതി ആറുമാസം മുന്‍പ് കര്‍ണാടകയിലെ സ്വകാര്യ കോളേജില്‍ എത്തിയത്. മൂന്നു ലക്ഷം രൂപ ബാങ്കില്‍ നിന്ന് വായ്പ എടുത്താണ് അശ്വതിയെ കുടുംബം പഠിക്കാനയച്ചത്. പിതാവ് ഉപേക്ഷിച്ചു പോയ അശ്വതിയെ മാതാവ് കൂലിപ്പണിയെടുത്തും അമ്മാവ•ാരുടെ സംരക്ഷണത്തിലുമാണ് കുടുംബം കഴിയുന്നത്.
കോളേജില്‍ എത്തിയതുല്‍ അശ്വതി റാഗിംഗിന് ഇരയായവുകയായിരുന്നു. മരണത്തിനു വരെ കാരണമായേക്കാവുന്ന ടോയ്‌ലറ്റ് വൃത്തിയാക്കുന്നതിനുള്ള ലായനിയാണ് ദലിത് വിദ്യാര്‍ത്ഥിനിയുടെ വായിലേക്ക് മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ ഒഴിച്ചത്. അന്നനാളം പൊള്ളിപ്പോയ അശ്വതി ഉടന്‍ രക്തം ഛര്‍ദ്ദിക്കുകയും ശ്വാസത്തിനായി പിടയുകയും ചെയ്തു. ഒരു പെണ്‍കുട്ടിയുടെ മരണ വെപ്രാളത്തിലും ഇവര്‍ ഇത് കണ്ട് രസിക്കുകയായിരുന്നു. ഒരു തരം മാനസികാവസ്ഥയാണ് റാഗിംഗിനായി മുതിരുന്ന വിദ്യാര്‍ത്ഥികളുടേത്.
അശ്വതി നിരവധി തവണ ഇവരുടെ പരിഹാസത്തിന് ഇരയായിട്ടുണ്ട്. വസ്ത്രം അഴിച്ചു മാറ്റാനാവശ്യപ്പെടുകയും നീ കറുത്തവളാണ് എന്നു പറഞ്ഞ് അധിക്ഷേപിക്കുകയും ചെയ്തിരുന്നുവെന്ന് പറയപ്പെടുന്നു. ജാതിയുടെയും നിറത്തിന്റെയും പേരു പറഞ്ഞു പരിഹാസത്തിനും ഇരയാവുകയായിരുന്നു.

 

ദുര്‍ബലരെ ഉപദ്രവിക്കുന്ന മനോഭാവമാണ് റാഗിംഗ് എന്ന പ്രവണതയുടെ മനശാസ്ത്രമെന്ന് പറയപ്പെടുന്നു. പൊതുവെ ശാന്തരായ വിദ്യാര്‍ത്ഥികള്‍ പോലും അദ്യം ക്രൂരമായ റാഗിംഗിന് ഇരയായാല്‍ പിന്നീട് അവര്‍ സീനിയര്‍ ആയി തീരുമ്പോള്‍ മുന്‍ മാതൃക സ്വീകരിച്ച് റാഗിംഗ് നടത്തി നവാഗതരെ ക്രൂരമായി പീഡിപ്പിക്കുകയും ചെയ്യുന്നതായാണ് നാം കാണുന്നത്. എന്നാല്‍ ഇത് ഏറ്റവും കൂടുതല്‍ നടക്കുന്നത് കേരളത്തിന് പുറത്തു തന്നെയാണ് എന്ന കാര്യത്തില്‍ സംശയമില്ല. ഇരയാക്കുന്നതും ഇരയാവുന്നതും മലയാളികള്‍ തന്നെ. ഇത്തരം റാഗിംഗിന് ഇരയാവുന്ന വിദ്യാര്‍ത്ഥികളുടെ ഭാവി തന്നെ നശിക്കുന്ന കാഴ്ചയാണ് നാം കാണുന്നുത്.

Pc0102200
പുറം നാടുകളില്‍ പഠിക്കുന്നവരില്‍ നല്ലൊരു ശതമാനവും മലയാളികള്‍ തന്നെയാണ്. ബാംഗ്ലൂര്‍, മംഗലാപുരം, ഡല്‍ഹി തുടങ്ങിയ സ്ഥലങ്ങളില്‍ വിവിധ കോഴ്‌സുകള്‍ക്കായി എത്തപ്പെട്ട മലയാളി പെണ്‍കുട്ടികള്‍ക്ക് മറ്റു സംസ്ഥാനങ്ങളിലെ പെണ്‍കുട്ടികള്‍ക്ക് ലഭിക്കുന്ന ജീവിത സാഹചര്യങ്ങളോ, സുരക്ഷയോ ഇല്ല എന്നതാണ് ചുരുക്കം.
ഒരു പുതിയ വിദ്യാര്‍ത്ഥി പുറമെയുള്ള ഒരു സ്ഥാപനത്തില്‍ ചേരുകയാണെങ്കില്‍ റാഗിംഗിന്റെ പേരില്‍ ആ വിദ്യാര്‍ത്ഥിക്ക് അളവില്ലാതെ നിരന്തര പീഡനത്തിന് ഇരയാവുന്നു. പീഡനത്തിന്റെ പേരില്‍ ചില വിദ്യാര്‍ത്ഥികള്‍ പഠിപ്പു മതിയാക്കി സ്ഥാപനം വിടേണ്ടി വരുന്ന അവസ്ഥ വരുന്നു.
വെച്ചു പൊറുപ്പിക്കാന്‍ കഴിയാത്ത ക്രൂരതയാണ് ക്യാമ്പസുകളില്‍ അരങ്ങു തകര്‍ക്കുന്നത്. പണ്ടു കാലങ്ങളില്‍ മുതിര്‍ന്ന ആണ്‍ കുട്ടികള്‍ മാത്രം നടത്തി രസിച്ചിരുന്ന റാഗിംഗ് ഇന്ന് പെണ്‍കുട്ടികളും കുറവല്ല. അശ്വതിയുടെ കാര്യത്തിലും ഇതു തന്നെയാണ് സംഭവിച്ചിരിക്കുന്നത്. റാഗിംഗിന് നേതൃത്വം നല്‍കിയത് കേരള വിദ്യാര്‍ത്ഥികള്‍ തന്നെയെന്നാണ് എന്ന ഞെട്ടിക്കുന്ന കാര്യമാണ് അവസാനമായി പുറത്തു വന്നിരിക്കുന്നത്. എന്നാല്‍ കര്‍ണാടക സര്‍ക്കാരുമായി കേസന്വേഷണം ശക്തമാക്കാന്‍ സര്‍ക്കാര്‍ ഇടപെടുന്നുണ്ട്. ഇതോടൊപ്പം തന്നെ പെണ്‍ കുട്ടിയുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് മന്ത്രി എ കെ ബാലന്‍ പ്രഖ്യാപിച്ചിരുന്നു.

 

സംസ്ഥാനങ്ങളിലെ പല കോളേജ് ക്യാംപസ്സുകളിലും പെണ്‍കുട്ടികള്‍ ഇപ്പോള്‍ റാഗിംഗിന്റെ രാക്ഷസി മുഖം മൂടി അണിഞ്ഞിരിക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. ഇത് തന്നെയാണ് കേരളത്തില്‍ നിന്നും പുറം നാട്ടില്‍ പോയി പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സംഭവിക്കുന്നതും. ഇതില്‍ പലപ്പോഴും ഇരയാവുന്നത് നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ തന്നെ. നേരത്തെ ക്യാംപസില്‍ എത്തുന്ന പുതു മുഖക്കാരന്റെ നാണം മാറ്റാന്‍ വേണ്ടിയുള്ള ഒരു തരം കൗണ്‍സിലിംഗ് ആയിരുന്നു ഇത്. എന്നാല്‍ ഇന്ന് സഹോദരന്റെ അല്ലെങ്കില്‍ സഹോദരിയുടെ വേദനയില്‍ സുഖം കണ്ടെത്തുന്ന വിദ്യാര്‍ത്ഥി കൂട്ടായ്മയായി മാറിയിരിക്കുകയാണ്.
ക്യാംപസുകളില്‍ സംഭവിക്കുന്നത്…
ബാങ്കില്‍ നിന്നും ലക്ഷങ്ങള്‍ കടമെടുത്ത് അന്യനാട്ടില്‍ പോയി പഠിച്ച് ജോലി സമ്പാദിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പോകുന്ന വിദ്യാര്‍ത്ഥികള്‍ സംതൃപ്തിയോടെയാണോ കോഴ്‌സുള്‍ പൂര്‍ത്ത#ിയാക്കുന്നതെന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു. നവാഗതര്‍ ക്യാംപസില്‍ എത്തുന്നതോടെ മുതിര്‍ന്ന വിദ്യാര്‍ത്ഥികളുടെ മട്ടും ഭാവവും മാറുന്നു. ഇവര്‍ തികച്ചും മറ്റുള്ളവരെ വേദനിപ്പിക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്നവരായി മാത്രമായി തീരുന്നു. മിക്ക ക്യാംപസ്സുകളില്‍ സംഭവിക്കുന്നത് ഇങ്ങനെയാണ്.
നവാഗതരെ പാട്ടുപാടിപ്പിക്കുക, ബാത്ത് റൂം വൃത്തിയാക്കുക, പണം കൊള്ളയടിക്കുക, നഗ്നയോട്ടം, മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണം വാങ്ങികൊടുക്കുക അല്ലെങ്കി ല്‍ വിളമ്പിക്കുക, വസ്ത്രം നിര്‍ബന്ധിച്ച് അഴിപ്പിക്കുക അല്ലെങ്കില്‍ കഴുകിപ്പിക്കുക, ആഭാസകരമായ രീതിയില്‍ സംസാരിക്കുക, ക്രൂരവും അശ്ലീലമായ പരിചയപ്പെടുലുകള്‍ ഇവര്‍ക്കിടയില്‍ ഉണ്ട്. ഇങ്ങനെ നീളുന്നതാണ് റാഗിംഗ് ആഭാസങ്ങളുടെയും അതിന്റെ പീഡന വിനോദങ്ങളുടെയും പട്ടിക. ചുരുക്കത്തില്‍ പറഞ്ഞാല്‍ മൃഗീയ നീചകൃത്യങ്ങളാണ് പല ക്യാംപസ്സുകളില്‍ നടക്കുന്നത്.

 

എന്നാല്‍ റാഗിംഗ് ലാഘവത്തോടെ കാണേണ്ട വിഷയമല്ല. ഇത് ക്രിമിനല്‍ കുറ്റമാണ്. പക്ഷേ പലപ്പോഴും സ്ഥാപനാധികാരികള്‍ ഇത് കണ്ടില്ല എന്നു നടിക്കുകയാണ് പതിവ്. പീഡനത്തിന് ഇരയായവര്‍ക്ക#് നീതി കിട്ടാതെ വരുന്നു. റാഗിംഗിന് ഇരയായി ആത്മഹത്യ ചെയ്ത സംഭവങ്ങളുടെ കേസുകള്‍ പോലും അന്വേഷണം പൂര്‍ത്തിയാവാതെ വഴിമുട്ടി നില്‍ക്കുന്ന കാഴ്ചയും നാം കാണുന്നുണ്ട്.
റാഗിംഗ് നിരോധനം
എണ്‍പതുകളിലായിരുന്നു റാഗിംഗ് കടുത്ത രീതിയില്‍ തലപൊക്കിയിരുന്നത്. എന്നാല്‍ വിദ്യാര്‍ത്ഥി സംഘടനകളും പൊതുസമൂഹവും വേണ്ട രീതിയില്‍ ഇടപെട്ടതോടെ കേരളാ സംസ്ഥാനത്ത് ഇത് ഒരു വിധം ഇല്ലാതാക്കാന്‍ കഴിഞ്ഞു. എന്നാല്‍ തൊണ്ണൂറുകളുടെ തുടക്കത്തോടെ രാജ്യത്ത് സ്വാശ്രയ കോളേജുകള്‍ തലപൊക്കിയതോടെ വീണ്ടും റാഗിംഗിന് പച്ച പിടിച്ചു വന്നു. ക്രൂരമായ രീതിയില്‍ തലപൊക്കാന്‍ തുടങ്ങി.
റാഗിംഗിനെ തുടര്‍ന്ന് തമിഴ്‌നാട്ടിലെ കോളേജുകളില്‍ ആത്മഹത്യ നടന്നതോടെ സര്‍ക്ക#ാര്‍ ഇത് വീണ്ടും ഗൗരവമായി കാണാന്‍ തുടങ്ങി. ഇതേ തുടര്‍ന്ന് 1997 ല്‍ റാഗിംഗ് നിരോധനം ആദ്യമായി തമിഴ്‌നാട് തന്നെ പാസാക്കി. ഇതേ വര്‍ഷം തന്നെയാണ് കേരളത്തിലും റാഗിംഗ് നിരോധനം ഏര്‍പ്പെടുത്തിയത്. 2006 ആയതോടെ വിലക്ക് ഏര്‍പ്പെടുത്തി കൊണ്ട് സുപ്രീം കോടതിയും ഉത്തരവ് പുറപ്പെടുവിച്ചു. എന്നാല്‍ പല പ്രൊഫഷണല്‍ കോളേജുകളിലും നടക്കുന്ന പീഡന വിവരങ്ങളെ കുറിച്ച് പുറത്തു വിടാതെയായി. ഒിദ്യാര്‍ത്ഥികളെ പിഴിഞ്ഞ് പണം വാരുന്ന കോളേജുകളില്‍ പ്രതികളെ സംരക്ഷിക്കുകയും സംഭവങ്ങള്‍ പുറത്തു വിടാതെ മാനേജ് മെന്റ് ശ്രമം നടത്തുന്നതായും പരാതി ഉയരുന്നുണ്ട്.
റാഗിംഗ് ഇല്ലാതാക്കാന്‍
പല സംസ്ഥാനങ്ങളിലും റാഗിംഗ് നിരോധിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. അധ്യയന വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ റാഗിംഗ് തടയാന്‍ ചുമതലപ്പെടുത്തി കൊണ്ട് ഒരു കമ്മിറ്റി രൂപവത്കരിക്കാന്‍ സുപ്രീം കോടതി നിര്‍ദേശമുണ്ട്. എന്നാല്‍ പല കോളേജുകളിലും ഇത് പാലിക്കപ്പെടുന്നില്ല എന്നതാണ് ചുരുക്കം. റാഗിംഗ് കേവലം ഒരു ബോധവത്കരണത്തിലൂടെ മാറ്റിയെടുക്കാന്‍ കഴിയുന്ന കാര്യമല്ല. ഇതിന് കൃത്യമായ പ്രതിരോധ നടപടികള്‍ ആവശ്യമാണ്.
റാഗിംഗ് ഇല്ലാതാക്കാന്‍ നേരത്തെ മുന്‍കരുതല്‍ എടുക്കേണ്ടതാണ്. നിയമം കര്‍ശനമായി നടപ്പിലാക്കിയാല്‍ കോളേജുകളില്‍ നിന്ന് ഈ വിപത്തിനെ ഇല്ലാതാക്കാന്‍ കഴിയും. റാഗിംഗിന് ഇരയാവുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പുറത്തു പറയാന്‍ ഭയമാണ്. ഈ ഭയം ഉള്ളിലൊതുക്കി മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ക്ക് അനീതി പച്ചപിടിപ്പികാകന്‍ സഹായിക്കുന്നു.
റാഗിംഗിന് ഇരയായി പരാതി കിട്ടികഴിഞ്ഞാല്‍ നടപടി സ്വീകരിക്കുന്നതിലോ വീഴ്ച വരുത്തുന്ന സ്ഥാപന മേധാവികള്‍ക്കെതിരെയോ പ്രേരണാ കുറ്റം ചുമത്താമെന്ന് കേരളാ നിയമത്തിലുണ്ട്. എന്നാല്‍ മറ്റു സംസ്ഥാനങ്ങളുടെ നിയമത്തില്‍ ഇത് ഉള്‍പ്പെട്ടിട്ടില്ല. എന്നാല്‍ എല്ലാ സംസ്ഥാനങ്ങളിലെയും വിദ്യാഭ്യാസ നിയമത്തില്‍ ഇത്തരം കാര്യങ്ങള്‍ ഉള്‍പ്പെടുത്തേണ്ടത് അനിവാര്യമാണ്.
ഇതേ പോലെ ക്യാംപസ്സുകളില്‍ ഒരു നിശ്ചിത കാലയളവില്‍ റാഗിംഗ് ഇല്ലാതാക്കണമെങ്കില്‍ കുറഞ്ഞത് ഒരു ഒരു അധ്യായന വര്‍ഷം വരെ വേണ്ടി വരും . പുതിയ ബാച്ച് ആരംഭിക്കുന്നതു മുതല്‍ അവസാനിക്കുന്നതു വരെ തുടര്‍ച്ചയായി നിയന്ത്രിച്ചാല്‍ മാത്രമേ ഒരു പരിധി വരെ ഇതിന് അറുതി വരുത്താന്‍ കഴിയുകയുള്ളു. സഹപാഠിയെ ഒരു നല്ല സുഹൃത്തായി കാണുന്ന കാലം വരട്ടെയെന്ന് നമുക്ക് ആശിക്കാം.