മുറിയില്‍ ഒപ്പം താമസിക്കുന്ന യുവതികളുടെ അര്‍ധനഗ്ന ഫോട്ടോകള്‍ കാമുകന്‌ അയച്ച യുവതി പിടിയില്‍;പോലീസ് വിളിച്ചതോടെ ചിത്രങ്ങൾ ഡിലീറ്റ് ചെയ്ത് കാമുകൻ

single-img
24 June 2016

arrest440__840337457ഹോസ്റ്റല്‍ റൂം മേറ്റ്‌സിന്റെ അര്‍ധനഗ്ന ഫോട്ടോയെടുത്ത് കാമുകന് വാട്‌സ് ആപ്പ് വഴി അയച്ച യുവതി പോലീസ് പിടിയിലായി‍. നടക്കാവ് സിവിഎന്‍ കളരിക്ക് സമീപമുള്ള ഹോസ്റ്റലില്‍ താമസിക്കുന്ന കാസര്‍ഗോട് സ്വദേശിനി അനിത(26) ആണ് നടക്കാവ് പോലീസിന്റെ വലയിലായത്.

മുറിയില്‍ ഒപ്പം താമസിക്കുന്ന യുവതികളുടെ, ചെറുവസ്‌ത്രങ്ങള്‍ ധരിച്ച്‌ ഉറങ്ങുന്ന, വിവിധ ഫോട്ടോകള്‍ കോഴിക്കോട്‌ സ്വദേശിയായ കാമുകന്‌ വാട്ട്‌സാപ്പ്‌ വഴി അയച്ചുകൊടുത്തത്‌. ഈ സംഭവം അറിഞ്ഞ യുവതികള്‍ കമ്മിഷണര്‍ക്കു പരാതി നല്‍കുകയായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ അനിതയുടെ ഫോണ്‍ പോലീസ് പരിശോധിക്കുകയായിരുന്നു. റൂം മേറ്റ്‌സ് കിടന്നുറങ്ങുന്ന നിരവധി അര്‍ധനഗ്ന ദൃശ്യങ്ങള്‍ ഫോണില്‍ നിന്നും അയച്ചതായി പോലീസ് കണ്ടെത്തി. എന്നാല്‍ പോലീസ് കാമുകനെ വിളച്ചതോടെ ഇയാള്‍ ഫോണില്‍ നിന്നും ഫോട്ടോകള്‍ ഡിലീറ്റ് ചെയ്യുകയായിരുന്നു. ഫോട്ടോകള്‍ മറ്റാര്‍ക്കും നല്‍കിയിട്ടില്ലെന്നുമാണ് പോലീസിന്റെ പ്രഥമ വിവരം.

അറസ്‌റ്റ്‌ രേഖപ്പെടുത്തി യുവതിയെ പിന്നീട് ജാമ്യത്തില്‍ വിട്ടു