ടീം അംഗങ്ങള്‍ക്ക് താന്‍ ഒരു മൂത്ത സഹോദരനെപ്പോലെയായിരിക്കുമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തെത്തുന്ന അനില്‍ കുബ്ലെ.

single-img
24 June 2016

anil-kumble-1-1454853623-800 (1)
ടീം അംഗങ്ങള്‍ക്ക് താന്‍ ഒരു മൂത്ത സഹോദരനെപ്പോലെയായിരിക്കുമെന്ന് ഇന്ത്യന്‍ ടീമിന്റെ മുഖ്യപരിശീലകനായി നിയമിക്കപ്പെട്ട അനില്‍ കുബ്ലെ. കര്‍ശനമായ നിര്‍ദ്ദേശങ്ങളും രൂഷമായ വാക്കുകളും ടീം അംഗങ്ങളെ തെറ്റായ രീതിയിലാവും സ്വാധീനിക്കുകയെന്നും പ്രതീക്ഷിക്കുന്ന ഫലം ഉണ്ടാക്കില്ലെന്നും കോച്ചായി നിയമിക്കപ്പെട്ടതിനു ശേഷം കുംബ്ലെ മാധ്യമങ്ങളോട് പ്രതികരിച്ചു. സൗഹൃദപരമായ സമീപനമായിരിക്കും താന്‍ സ്വീകരിക്കുകയെന്നും താരം വ്യക്തമാക്കി.

പരിശീലകനായി തന്നെ തെരഞ്ഞെടുത്തത് വിലമതിക്കാനാകാത്ത ബഹുമതിയാണെന്ന് കുംബ്ലെ പ്രതികരിച്ചു. ക്രിക്കറ്റിന് തിരിച്ചെന്തെങ്കിലും ചെയ്യാനുള്ള സുവര്‍ണാവസരമാണിത്. ഈ അവസരം നല്‍കിയ ബിസിസിഐയോട് നന്ദി അറിയിക്കുന്നു. ഒപ്പം എന്നില്‍ വിശ്വാസം അര്‍പ്പിച്ചതിനും. കുംബ്ലെ പ്രതികരിച്ചു.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തെത്തുന്ന മൂന്നാമത്തെ ക്യാപ്റ്റനാണ് കുംബ്ലെ. ഇന്ത്യയ്ക്കായി ടെസ്റ്റിലും ഏകദിനത്തിലും ഏറ്റവും അധികം വിക്കറ്റുകള്‍ വീഴ്ത്തിയ താരത്തിന് അര്‍ഹിക്കുന്ന അംഗീകാരമാണ് ബിസിസിഐ നല്‍കിയിരിക്കുന്നത്. 1