എന്‍.എസ്.ജി അംഗത്വത്തിന് പിന്തുണ തേടി പ്രധാനമന്ത്രി നരേന്ദ്ര മോഡി ചൈനീസ് പ്രസിഡന്റ് ഷീ ജിങ്പിങ്ങുമായി ചര്‍ച്ച നടത്തും.

single-img
23 June 2016

CHINA-INDIA-DIPLOMACY

ന്യൂഡല്‍ഹി: ഇന്ത്യയുടെ എന്‍എസ്ജി അംഗത്വത്തിന് പിന്തുണത തേടി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷീ ജിങ്പിങ്ങുമായി ചര്‍ച്ച നടത്തും.ഉസ്‌ബെക്കിസ്ഥാനിലെ താഷ്‌ക്കെന്റിലാണ് കൂടിക്കാഴ്ച്ച നടക്കുക. താഷ്‌കന്റില്‍ ഇന്ന് ആരംഭിക്കുന്ന ഷാങ്ഹായ് കോ-ഓപ്പറേഷന്റെ വാര്‍ഷിക യോഗത്തോടനുബന്ധിച്ചാണ് മോഡി ജിങ്പിങ്ങുമായി കൂടിക്കാഴ്ച്ച നടത്തുക.

ഇന്ത്യക്ക് എന്‍എസ്ജി അംഗത്വം നല്‍കുന്നതിനെ ചൈന പരോക്ഷമായി എതിര്‍ക്കുന്നുണ്ടെങ്കിലും കഴിഞ്ഞ ദിവസം ചര്‍ച്ചയ്ക്കുള്ള സാധ്യതകള്‍ ഉണ്ടെന്നു വ്യക്തമാക്കി ചൈന നിലപാട് മയപ്പെടുത്തിയിരുന്നു. ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പിടാത്ത ഇന്ത്യക്ക് അംഗത്വം നല്‍കുമ്പോള്‍ പാകിസ്താനും അംഗത്വം നല്‍കണമെന്നതാണ് ചൈനയുടെ ആവശ്യം.

ഇന്ത്യയുടെ എന്‍എസ്ജി പ്രവേശനത്തിനുള്ള സുവര്‍ണാവസരമായാണ് കേന്ദ്രസര്‍ക്കാര്‍ ഈ കൂടിക്കാഴ്ചയെ കാണുന്നത്.