പീഡനകേസ് പ്രതിയായ ആൾദൈവം ആശാറാം ബാപ്പുവിന് 2300 കോടിയുടെ അനധികൃത വരുമാനം

Sisters-accuse-Asaram-Narayan-Sai-of-rapeപ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ജയിൽവാസം അനുഭവിക്കുന്ന ആശാറാം ബാപ്പുവിന് 2300 കൂടി രൂപയുടെ അനധികൃത വരുമാനമുണ്ടെന്ന് ആദായ നികുതി അന്വേഷണത്തിൽ കണ്ടെത്തി.കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ ആശാറാമിന്റെ കീഴിലുള്ള ട്രസ്റ്റിന് നികുതിയിളവ് നൽകുന്നത് നിർത്തലാക്കണെമെന്നു ആദായ വകുപ്പ് നിർദ്ദേശിച്ചു.

ആശാറാംമും അടുത്ത അനുയായികളും വൻതോതിൽ റിയൽ എസ്റ്റേറ്റ്,മ്യൂച്ചൽ ഫണ്ട്,ഓഹരി,കിസാൻ വികാസ് പത്ര തുടങ്ങിയ മേഖലകളിൽ ബിനാമി നിക്ഷേപങ്ങൾ നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്.കൊൽക്കത്ത കേന്ദ്രികരിച്ചു പ്രവർത്തിക്കുന്ന ഏഴു കമ്പനികളിലൂടെയാണ് ഇത്രയും വലിയ നിക്ഷേപങ്ങൾ നടത്തിയത്.ഈ കമ്പനികളെല്ലാം ആശാറാം ബാപ്പുവിന്റെ കീഴിലുള്ളതും അനുയായികൾ നിയന്ത്രിക്കുന്നതാണ്.

അനുയായികളെ ഉപയോഗപ്പെടുത്തി വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും പണം പണയത്തിനു നൽകുന്ന പദ്ധതി നടപ്പാക്കിയതായും വകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.ആയിരക്കണക്കിന് ആളുകൾക്ക് 1990 മുതൽ 3800 കോടി രൂപ പലിശക്ക് കടം നൽകിയതായി സൂചിപ്പിക്കുന്നു.
നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ ആശാറാമിന്റെ ഹർജി ജൂലൈ 13 ന് രാജ്യസ്ഥാൻ ഹൈക്കോടതി പരിഗണിക്കും.രാജ്യസ്ഥാനിലെ ജോധ്പൂരിലെ ആശ്രമത്തിൽവെച്ചു 16 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ആശാറാം ഇപ്പോൾ ജയിൽശിക്ഷ അനുഭവിക്കുകയാണ്.