സരിതയെ അറസ്റ് ചെയ്യാന്‍ സോളാര്‍ കമ്മീഷന്‍ ഉത്തരവ്

single-img
23 June 2016

saritha-nair1

സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിത എസ്.നായര്‍ക്ക് സോളാര്‍ കമ്മീഷന്റെ അറസ്റ്റ് വാറന്റ്. കമ്മീഷനില്‍ തുടര്‍ച്ചയായി ഹാജരാകാത്തതിനാലാണ് അറസ്റ്റ് വാറന്റ്. മുന്‍പ് പല തവണ കമ്മീഷന്‍ സരിതയെ താക്കീത് ചെയ്തിരുന്നു.

ഇന്ന് ഹാജരായില്ലെങ്കില്‍ അറസ്റ് വാറണ്ട് പുറപ്പെടുവിക്കുമെന്ന് കമ്മീഷന്‍ നേരത്തെ അറിയിച്ചിരുന്നു. സരിത പറയുന്നത് കളവാണെന്നും ഹാജരാകുന്നത് സരിത മനപൂര്‍വം നീട്ടുകൊണ്ടുപോവുകയാണെന്നും കമ്മീഷന്‍ നിരീക്ഷിച്ചു. ഓരോ തവണയും വ്യത്യസ്ത കാരണങ്ങളാണ് സരിത ഹാജരാകുന്നതിന് തടസമായി കമ്മീഷനെ അറിയിക്കുന്നത്. അമ്മയ്ക്ക് സുഖമില്ലെന്നും താന്‍ ചികിത്സയിലാണെന്നും സരിത പലപ്പോഴായി കമ്മീഷനെ അറിയിച്ചു. കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാന്‍ സമയം വേണമെന്നും സരിത ആവശ്യപ്പെട്ടെങ്കിലും കമ്മീഷന്‍ വഴങ്ങിയില്ല. സോളാര്‍ കേസ് അന്വേഷിക്കാന്‍ നിയോഗിച്ച ജസ്റീസ് ശിവരാജന്‍ കമ്മീഷന്‍ ആദ്യമായാണ് ഒരു സാക്ഷിക്ക് എതിരേ അറസ്റ് വാറണ്ട് പുറപ്പെടുവിക്കുന്നത്.