ബിജെപി സംസ്ഥാന കമ്മിറ്റി പുനസംഘടിപ്പിച്ചു; സുരേഷ് ഗോപി, ശ്രീശാന്ത്, രാജസേനന്‍, ഭീമന്‍ രഘു അംഗങ്ങള്‍

single-img
22 June 2016

BJP Aims f

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന കമ്മറ്റി പുനഃസംഘടിപ്പിച്ചു. നടനും എം.പിയുമായ സുരേഷ് ഗോപി, ക്രിക്കറ്റ് താരവും ബി.ജെ.പി സ്ഥാനാര്‍ത്ഥിയുമായിരുന്ന എസ്. ശ്രീശാന്ത് എന്നിവരെ കമ്മറ്റിയില്‍ ഉള്‍പ്പെടുത്തി. പത്തനാപുരത്ത് ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച നടന്‍ ഭീമന്‍ രഘുവിനെയും റിച്ചാര്‍ഡ് ഹേ എം.പിയെയും കമ്മറ്റിയില്‍ ഉള്‍പ്പെടുത്തി. സുരേഷ് ഗോപി എക്‌സ് ഓഫീഷ്യോ അംഗമാണ്. മറ്റുള്ളവര്‍ ക്ഷണിതാക്കളാകും.ക്ഷണിതാക്കളടക്കം 130ഓളം പേരാണ് സംസ്ഥാന കമ്മറ്റിയില്‍ ഉള്‍പ്പെട്ടത്.