വേശ്യവൃത്തിക്കു നിര്‍ബന്ധിച്ച ഭര്‍ത്താവിനെ കൊലപ്പെടുത്തിയ യുവതിയെ കോടതി വെറുതെ വിട്ടു

single-img
22 June 2016

esini-6-kursunla-olduren-kadindan-kan-donduran-cevaplar

നിരന്തരം ശാരീരിക പീഡനത്തിനിരയാക്കുകയും വേശ്യവൃത്തിക്കു നിര്‍ബന്ധിക്കുകയും ചെയ്ത ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യയെ തുര്‍ക്കി കോടതി വെറുതെവിട്ടു. യുവതിയെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് ഉയര്‍ന്ന വന്‍ ജനപ്രതിഷേധത്തെ തുടര്‍ന്നാണ് സ്വന്തം ഭര്‍ത്താവായ ഹസ്സന്‍ കേരാബുലത്തിനെ കൊലപ്പെടുത്തിയ സിലേം എന്ന 24കാരിയെ കോടതി വെറുതെ വിടാന്‍ ഉത്തരവിട്ടത്. കൊലപാതക കേസില്‍ 15വര്‍ഷത്തെ കഠിന തടവിനാണ് കോടതി വിധിച്ചത്.2015 ലായിരുന്നു സംഭവം. വീട്ടില്‍ സൂക്ഷിച്ചിരുന്ന തോക്കുപയോഗിച്ച് യുവതി ഭര്‍ത്താവിനെ കൊല്ലുകയായിരുന്നു.

യുവതിയെ ശിക്ഷിച്ചതിനെ തുടര്‍ന്നു തുര്‍ക്കിയിലെ മനുഷ്യാവകാശ പ്രവര്‍ത്തകരും ഫെമിനിസ്റ്റുകളും രംഗത്ത് എത്തിരുന്നു. ഇവരുടെ ശക്തമായ പ്രതിഷേധവും കേസ് പുനപരിശോധിക്കുന്നതിന് കാരണമായി. സ്ത്രീ സുരക്ഷ പ്രവര്‍ത്തകരാണു വിധിക്കെതിരെ അപ്പില്‍ നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു കേസ് പുനപരിശോധിച്ചത്. തുര്‍ക്കിയില്‍ നിര്‍ബന്ധിത വേശ്യാവൃത്തി സ്ഥിരം സംഭവമാണെന്നും തുര്‍ക്കിയിലെ പല സ്ത്രീകളും ഇത്തരത്തില്‍ നിര്‍ബന്ധിത വേശ്യാവൃത്തിക്കു ഇരയാകുന്നുവെന്നും പൊതുവായ പ്രശ്‌നത്തിനെതിരെയാണ് സിലേം പ്പരതിഷേധിച്ചതുമെന്ന വാദങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ കോടതിയെ സമീപിച്ചത്.