ഇന്ത്യയിലെ ഏറ്റവും ചിലവേറിയ ആഡംബര ട്രെയിൻ ‘മഹാരാജ എക്‌സ്പ്രസ്സ്’ കേരളത്തിലേക്കും:ടിക്കറ്റ് ചാർജ്ജ് കേട്ടാൽ തലകറങ്ങും

single-img
22 June 2016

slider1

ലോകത്തിലെ ഏറ്റവും മികച്ച സൗകര്യങ്ങളടങ്ങിയ ട്രെയിനായ മഹാരാജ എക്‌സ്പ്രസ്സ് ദക്ഷിണേന്ത്യയിലേക്കും സര്‍വീസ് ആരംഭിക്കുന്നു. കൊല്‍ക്കത്തയില്‍നിന്നു ഡല്‍ഹിയിലേക്കായിരുന്നു മഹാരാജാസ് എക്സ്പ്രസിന്റെ ആദ്യ യാത്ര. ഡൽഹിയിൽ നിന്ന് യാത്ര തുടങ്ങി ഗോവ വഴി അടുത്തവർഷത്തോടെ കേരളത്തിലേക്കെത്തുകയാണ് മഹാരാജാ എക്‌സ്പ്രസ്സെന്ന് റെയില്‍വേ മന്ത്രി സുരേഷ് പ്രഭു അറിയിച്ചു.

slider5ദി ഹെറിറ്റേജ്‌ ഓഫ്‌ ഇന്ത്യ എന്ന പേരിലുള്ള ഏഴു പകലും എട്ടു രാത്രിയുമുള്ള ടൂറിന്‌ പ്രസിഡന്‍ഷ്യല്‍ സ്യൂട്ടില്‍ യാത്രചെയ്യാന്‍ ചെലവ്‌ 49,533 യു.എസ്‌. ഡോളറാണ്‌ ( 32.70 ലക്ഷം രൂപ). സേവന നികുതി പുറമേ. സ്യൂട്ട്‌ കാറ്റഗറിയില്‍ 19,650 ഡോളര്‍ (12.96 ലക്ഷം) വേണം. ബാര്‍ സൗകര്യവുമുണ്ട്‌. വിദേശ സഞ്ചാരികളെ ലക്ഷ്യമിടുന്ന ട്രെയിനില്‍ ഒരു പെഗ്ഗിന്‌ ചെലവ്‌ 50,000 രൂപ.ഇന്ത്യയുടെ പൈതൃകവും സംസ്‌കാരവും പഞ്ചനക്ഷത്ര സൗകര്യത്തോടു കൂടി കാണാനാണ്‌ മഹാരാജാ എക്‌സ്‌പ്രസ്‌ ഇന്ത്യന്‍ റെയില്‍വേ അവതരിപ്പിച്ചത്‌.

slider10ഇത്രയും ടിക്കറ്റ് ചാർജ്ജ് കൊടുക്കുന്നതുകൊണ്ട് ഭക്ഷണ-പാനീയങ്ങളെല്ലാം സൗജന്യമാണ്. ഡൈനിങ്ങും ബാറും എല്ലാം ഈ ട്രെയിനിലുണ്ട്. എട്ട് ദിവസത്തെ യാത്രയാണ് ഓരോ തവണയും ഈ ട്രെയിന്‍ പൂര്‍ത്തിയാക്കുന്നത്.

slider13ഐആർസിടിസിയാണ് ഈ ടൂറിസ്റ്റ് ട്രെയിനിന്റെ ഉടമസ്ഥർ. സമ്പന്നരായ വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടാണ് ദക്ഷിണേന്ത്യന്‍ മേഖലയിലേക്കുള്ള ഈ സര്‍വീസ് നടത്തുന്നത്. 88 യാത്രക്കാരെ മാത്രമാണ് ഈ ട്രെയിൻ വഹിക്കുക. അഞ്ച് ഡീലക്‌സ് കാറുകള്‍, ആറ് ജൂനിയര്‍ സ്യൂട്ട് കാറുകള്‍, രണ്ട് സ്യൂട്ട് കാറുകള്‍, ഒരു പ്രസിഡന്‍ഷ്യല്‍ സ്യൂട്ട് കാര്‍, ഒരു ബാര്‍, രണ്ട് റെസ്റ്ററന്റുകള്‍ എന്നിവയാണ് ഈ ആഢംബര ട്രെയിനിലുള്ളത്. ലോകമെങ്ങും ലഭ്യമാകുന്ന വൈനും മദ്യവും ലഭിക്കുന്ന സഫാരി ബാറും ട്രെയിനിലുണ്ടാകും.