നടന്‍ അംബരീഷിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി :പ്രതിഷേധവുമായി കര്‍ണാടക ഫിലിം ചേംബര്‍

pgykBDgdjjdgh

ബംഗളുരു:മന്ത്രിസഭാ പുനസന്ഘടനയെ തുടര്‍ന്ന് നടന്‍ അംബരീഷിനെ കര്‍ണാടക മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി .മന്ത്രിസ്ഥാനം നഷ്ടപ്പെട്ട അംബരീഷ് എം.എല്‍.എ സ്ഥാനവും രാജിവെച്ചു.

കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭാ പുനസംഘടനയില്‍ പതിനാലു പേരെ ഒഴിവാക്കി പകരം പതിമൂന്നു പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കുകയായിരുന്നു.ഇതേതുടര്‍ന്ന് മന്ത്രിസ്ഥാനം നഷ്ടപ്പെട്ട മുതിര്‍ന്ന നേതാക്കളായ ശ്രീനിവാസ പ്രസാദ് ,ഖമറുള്ള ഇസ്ലാം ,ബാബുറാവു,ചിന്‍ ചാന്‍ സുന്‍ എന്നിവര്‍ വിവിധ സ്ഥലങ്ങളില്‍ മുദ്രാവാക്യവുമായി പ്രകടനം നടത്തുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്തു.

അംബരീഷിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയതിനെതിരെ കര്‍ണാടക ഫിലിം ചേംബര്‍ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.വിജയനഗരം എം.എല്‍.എ കൃഷ്ണപ്പയുടെ മന്ത്രിസ്ഥാനം നഷ്ടപ്പെട്ടതില്‍ പ്ര തിഷേധിച്ചു അനുയായികള്‍ ബംഗലുരുവിലെ മെട്രോ സ്ടേഷനിലെ സൈന്‍ ബോര്‍ഡുകള്‍ നശിപ്പിച്ചു.കോണ്‍ഗ്രസ്‌ അധികാരത്തിലേറിയ അവസാന സംസ്ഥാനമാണ് കര്‍ണാടക.വരും ദിവസങ്ങളില്‍ വലിയ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാനാണ് കര്‍ണാടക ഫിലിം ചേംബര്‍ അസോസിയേഷന്‍ തീരുമാനിച്ചിരിക്കുന്നത്.
അടുത്തിടെ പല സംസ്ഥാനങ്ങളിലും നടന്ന തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന്‌ കനത്ത വെല്ലുവിളിയാണ് നേരിടേണ്ടി വന്നത്.ഈ സാഹചര്യത്തില്‍ കര്‍ണാടക കോണ്‍ഗ്രസ്‌ പൊട്ടിത്തെറിയിലേക്ക് പോയാല്‍ അത് ഹൈക്കമാന്റിനു കനത്ത ആഘാതമാവും നല്‍കുക.