മഴയത്തും തിളങ്ങട്ടെ മുടിയിഴകള്‍

single-img
21 June 2016

aaa
തലയ്ക്കു കുളിര്‍മ നല്‍കുന്ന എട്ടു ഹെയര്‍ മാസ്കുകള്‍
നമ്മള്‍ വളരെയേറെ ആഗ്രഹിക്കുന്ന ഒന്നാണ് ഇടതൂര്‍ന്ന നീണ്ട മുടി.പക്ഷെ മഴക്കാലം മുടിയുടെ ആരോഗ്യത്തിനു തിരിച്ചടിയാകാറുണ്ട്.വിഷമിക്കേണ്ട.ഈ ഹെയര്‍ മാസ്കുകള്‍ പരീക്ഷിച്ചു നോക്കൂ കണ്ണ് അമ്പരിപ്പിക്കും ഫലം കാണാം .ഇതിനായി അടുക്കളയിലേക്കു ഒന്ന്കണ്ണോടിക്കുകയെ വേണ്ടു.

8-diy-oatmeal-milk-banana-and-honey-face-mask-L-k44Z3q (1)1.ഏത്തപ്പഴവും പാലും തേനും വെളിച്ചെണ്ണയും ചേര്‍ത്ത് മിശ്രിതമാക്കി തലയില്‍ തേച്ചു പിടിപ്പിച്ചു,ഇരുപതിയഞ്ച് മിനിട്ടിന് ശേഷം വീര്യം കുറഞ്ഞ ഷാംമ്പു  ഉപയോഗിച്ച് കഴുകുക.മുടിക്ക് തിളക്കവും ആരോഗ്യവും ലഭിക്കും.
2.മുട്ട വെള്ളയും പാലും നാരങ്ങ നീരും ഒളിവോയിലും ചേര്‍ത്ത് മിശ്രിതമാക്കി ഇരുപതു മിനിട്ടിന് ശേഷം കഴുകിക്കളയുക.മുട്ടയിലെ B12 മുടിയുടെ വളര്‍ച്ച ത്വരിതപ്പെടുത്തുന്നു.
3.ഓട്ട്സ് ,പാല്,തേനു,ബദാം ഓയിലും ,ചേര്‍ത്ത് തലയില്‍ പുരട്ടി ഇരുപതിയഞ്ഞു മിനിട്ടിന് ശേഷം വീര്യം കുറഞ്ഞ ഷാംപു ഉപയോഗിച്ച് കഴുകുക.

almond-milk-and-coconut-oil-mask
4.സ്ടോബറിയുടെ പള്‍പും വെളിച്ചെണ്ണയും തേനും ചേര്‍ത്ത് മുടിയില്‍ തേച്ചു പുരട്ടി ഇരുപതു മിനിറ്റിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകുക.മുടിയുടെ ആരോഗ്യം വറ്ധിപ്പിക്കാന്‍ ഇത് സഹായിക്കും.
5.ആപ്പിള്‍ വിനേഗരും ബേക്കിംഗ് സോഡയും വെള്ളവും ചേര്‍ത്ത് മുടിയിഴകളില്‍ തേച്ചു പിടിപ്പിച്ചു പതിനഞ്ചു മിനിറ്റിനു ശേഷം കഴുകിക്കളയുക.
6.തൈരും മുട്ട വെള്ളയും ചേര്‍ത്തമിശ്രിതം മുടിയില്‍ തേച്ചു പിടിപ്പിച്ചു ഇരുപതു മിനിറ്റിന് ശേഷം കഴുകിക്കളയുക.മുടിക്ക് തിളക്കം ലഭിക്കാന്‍ ഈ മാസ്ക് വളരെ നല്ലതാണ്.
7.ഒലിവോയിലും അവോക്കാര്‍ടോ (വര്ന്നപ്പഴം)യും പാലും ചേര്‍ത്ത് തലയില്‍ തേച്ചു പിടിപ്പിക്കുക.മുപ്പതു മിനിടറ്റിനു ശേഷം ചെറു ചൂടുവെള്ളത്തില്‍ കഴുകുക.
8.ബദാം പാലും.ഒലിവോയിലും വെളിച്ചെണ്ണയും ചേര്‍ത്ത് മുടിയില്‍ ചേര്‍ത്ത് പിടിപ്പിക്കുക.എന്നിട്ട് മുപ്പതു മിനിട്ടിനു ശേഷം കഴുകുക.