അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതി വന്നാൽ സംഭവിക്കുന്നത്.

 

athirappalliകാനഡയിലെ നയാഗ്രയാണ് ലോകത്തിലെ ഏറ്റവും മനോഹരമായ വെള്ളച്ചാട്ടം. എന്നാ കേരളത്തിലെ നയാഗ്ര ഏതെന്നു ചോദിച്ചാ സംശയമില്ല, അതിരപ്പിള്ളി തന്നെ. മനുഷ്യനും പ്രകൃതിയും ലയിച്ച് ഒന്നാവുന്ന മനോഹരമായ ഭൂമി. എല്ലാവരും ഒഴുകുന്ന പുഴയെ സ്വപ്നം കാണുന്നവരാണ്. കാടും പുഴയും കടലുമൊക്കെ ഓരോ വ്യക്തിയുടെയും ഉള്ളിലെ വികാരം തന്നെയാണ്. നിലവി വേന ക്കാലത്ത് ഏകദേശം സെക്കന്റി 13000 ലിറ്റര്‍ മുത 14000 ലിറ്റര്‍ വെള്ളമാണ് ഒഴുകി അതിരപ്പള്ളി വെള്ളച്ചാട്ടത്തെ സമ്പുഷ്ടമാക്കുന്നത്. എന്നാ ഇതിനും കടിഞ്ഞാണ്‍ വീണാൽ പിന്നെ എന്താണ് ചെയ്യണ്ടേത്. അതിരപ്പള്ളി ജലവൈദ്യുത പദ്ധതിയെ എതിര്‍ക്കുന്നതും ഇതുകൊണ്ടു തന്നെയാണ്. പദ്ധതി വന്നു കഴിഞ്ഞാൽ സെക്കന്റി വെറും 7650 ലിറ്റര്‍ വെള്ളം മാത്രമേ ലഭിക്കുകയുള്ളു. ധാരാളിത്തത്തിന്റ വിഷമ വൃത്തത്തിലാണ് ഇന്ന് ഇന്ത്യന്‍ വൈദ്യുത രംഗം. നമ്മുടെ മൊത്തം സ്ഥാപിത ശേഷി മൂന്നു ലക്ഷം മെഗാവാട്ട് കവിഞ്ഞിരിക്കുന്നു. എന്നാ പരമാവധി ആവശ്യം 1.5- 1.6 ലക്ഷം മെഗാവാട്ട് മാത്രമാണ്.

പല തവണകളായി ചര്‍ച്ച ചെയ്തതും സമരവും സംവാദങ്ങളും നടത്തിയതുമെല്ലാം വീണ്ടും അതിരപ്പിള്ളി വെള്ളച്ചാട്ടം വരെ എത്തി നിൽക്കുകയാണ്. അതിരപ്പിള്ളി പദ്ധതി പൂര്‍ത്തിയായ പാരിസ്ഥിതിക പ്രാധാന്യമുള്ള വെള്ളച്ചാട്ടം മാത്രമല്ല ചാലക്കുടിപ്പുഴയോടു ചേര്‍ന്നുള്ള അതീവ ജൈവസമ്പുഷ്ടമായ വനപ്രദേവും നഷ്ടമാവുമെന്ന് പതിറ്റാണ്ടുകളായി ഈ മേഖലയി ഗവേഷണം നടത്തുന്ന പരിസ്ഥിതി ശാസ്ത്രജ്ഞരും ചാലക്കുടി സംരക്ഷണ സമിതിയും സൂചിപ്പിച്ചിരുന്നു. എന്നാൽ പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയാലും അതിരപ്പിള്ളി വീണ്ടും ഉയര്‍ന്നു വരുമെന്ന് ജനങ്ങള്‍ക്ക് അറിയാമായിരുന്നു. ഇതേ സമയം പദ്ധതിക്കായി ലക്ഷത്തിനടുത്ത് വന്മരങ്ങള്‍ മുറിച്ചുമാറ്റേണ്ടിവരുന്ന ഒരു പദ്ധതിക്കായി ഇടതു സര്‍ക്കാര്‍ രംഗത്ത് എത്തുമെന്ന് കരുതിയില്ല.

ചാലക്കുടി പുഴയെ തടസ്സപ്പെടുത്തി ആറ് അണക്കെട്ടുകളുണ്ട്. 600 ജലസേചന പദ്ധതികളും 30 കുടിവെള്ള പദ്ധതികളും ചാലക്കുടിപ്പുഴയിൽ ഉണ്ട്. ഇവയെല്ലാം പുഴയും ഒഴുക്കിനെ തടസ്സപ്പെടുത്തി കൊണ്ടിരിക്കുകയാണ്. ഇതു കൂടാതെ കാതിക്കൂടത്ത് പ്രവര്‍ത്തിക്കുന്ന നിറ്റാ ജലാറ്റിന്‍ കമ്പനി മാത്രം പ്രതിദിനം 80 ലക്ഷം ലിറ്റര്‍ വെള്ളം പുഴയിൽ നിന്നും എടുക്കുന്നുണ്ട്. നശിച്ചുകൊണ്ടിരിക്കുന്ന ചാലക്കുടി പുഴയിൽ പുതിയ പദ്ധതി വരുന്നതോടെ നീരൊഴുക്ക് വീണ്ടും കുറയും. പൈപ്പിലൂടെ ഒഴുക്കിയാൽ പുഴയാവില്ല. എല്ലാത്തിനും ആവാസ വ്യവസ്ഥയുണ്ട്. പല പല ആവാസ വ്യവസ്ഥകളെ ബന്ധിപ്പിച്ചുകൊണ്ടാണ് ഒരു പുഴ ആരോഗ്യത്തോടെ ഒഴുകുന്നത്. കേരളത്തിലെ 44 നദികള്‍ ഒഴുകുന്നത് പല സ്വഭാവത്തോടെയാണ്. എന്നാ പുഴയുടെ വെള്ളത്തിന്റെ അളവനുസരിച്ചല്ല കേരളത്തിലെ പുഴകള്‍ ഒഴുകുന്നത്. ഉത്പാദിപ്പിക്കേണ്ട വൈദ്യുതിയുടെ അളവ് അനുസരിച്ചാണ്. യഥാര്‍ത്ഥത്തി പുഴയ്ക്ക് വേണ്ടത് ഉയര്‍ന്ന ഒഴുക്കാണ്. എന്നാ ചാലക്കുടിക്ക് ഇപ്പോള്‍ ആറു ഡാമുകളുണ്ട്. അതു കഴിഞ്ഞാ ചാലക്കുടി പുഴയില്ല. ഇഞ്ചിഞ്ചായി കൊന്നുകൊണ്ടിരിക്കുകയാണ്. ഇങ്ങനെ വന്നാ വെള്ളച്ചാട്ടത്തെയും ഗുരുതരമായി ബാധിക്കും.
പുതിയ പദ്ധതി
വാഴചാലി അണക്കെട്ട് നിര്‍മ്മിച്ച് വെള്ളം പവര്‍ഹൗസി എത്തിക്കുന്നതാണ് പുതിയ പദ്ധതി. വെള്ളം –അവിടെ നിന്ന് ടണൽ വഴി വഴിതിരിച്ചു വിടുകയാണ് ചെയ്യുക. എന്നാൽ വെള്ളച്ചാട്ടത്തെ ബാധിക്കാതിരിക്കാന്‍ ഡാമിന് തൊട്ടുതാഴെയായി ചെറിയ പവര്‍ഹൗസ് നിര്‍മ്മിക്കുമെന്നാണ് കെ എസ് ഇബിയുടെ വാദം. ഒന്നര മീറ്ററിന്റെ ചെറിയ രണ്ട് ജനറേറ്റര്‍ സ്ഥാപിക്കുമെന്നും അതി ഒരെണ്ണം മാത്രം പ്രവര്‍ത്തിപ്പിക്കുമെന്നും ഇവര്‍ പറയുന്നു. വേനൽ ക്കാലത്തും സെക്കന്‍ഡി 14,000 ലിറ്റര്‍ വെള്ളമാണ് ഒഴുകി വെള്ളച്ചാട്ടത്തിന്റെ ശക്തി കൂട്ടികൊണ്ടിരിക്കുന്നത്. എന്നാ ഈ പദ്ധതി സാക്ഷാത്കരിച്ചാൽ ഇത് നേര്‍ പകുതിയായി കുറയും. ബാക്കിയുള്‌ള വെള്ളം ഭൗമാന്തര്‍ഭാഗ ടണലിലൂടെ വഴിതിരിച്ചു വിടും. 6.4 ഡയമീറ്റര്‍ ആണ് ഇങ്ങനെ വഴിതിരിച്ചു വിടുന്ന ടണലിന്റെ വലുപ്പം. 163 മെഗാവാട്ട് കപ്പാസിറ്റിയാണ് അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്ക് കെ എസ് ഇ ബിക്ക് പറയുന്നത്. എന്നാ ഇതിന് ആവശ്യത്തിനുള്ള ഒഴുക്ക് പ്രദേശത്തില്ല.
വനങ്ങള്‍ നശിക്കുന്നു

അതിരപ്പള്ളി പദ്ധതിക്ക് ആകെ വേണ്ട 138.6 ഹെക്ടര്‍ വനത്തിൽ പദ്ധതി നിര്‍മാണത്തിനാവശ്യമായ 22 ഹെക്ടറി 15,145 വലിയ മരങ്ങള്‍ ഉള്ളതായാണ് നേരത്തെ വനം വകുപ്പ് കകണക്കായിരുന്നത്. അതിരപ്പള്ളി ജലവൈദ്യുതി പദ്ധതിയുടെ പ്രത്യാഘാതങ്ങള്‍ നേരത്തെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്. അതിന്റെ പ്രതിഫലനം തന്നെയാണ് മുഖ്യധാരാ മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും വലിയ എതിര്‍പ്പുകളായി ഉയരുന്നത്. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ ജൈവ സമ്പുഷ്ടമായ വനസമ്പത്ത് നഷ്ടപ്പെടും. 23 മീറ്ററാണ് നിര്‍ദ്ദിഷ്ട അണക്കെട്ടിന്റെ ഉയരം. ഇത് 10 മീറ്റര്‍ ആയി കുറച്ചാ പോലും കാടിന്റെ ജൈവസമ്പുഷ്ടമായ പ്രദേശം വെള്ളത്തിനടിയിലാവും. ഇതേ സമയം നിലവിലുള്ള സവിശേഷ പാരിസ്ഥിതിക പ്രാധാന്യമുള്ള 140 ഹെക്ടറോളം വനം നശിപ്പിക്കേണ്ടി വരും.

ആവാസ വ്യവസ്ഥയ്ക്ക് ഭീഷണി

വനങ്ങള്‍ നശിക്കുന്നതോടൊപ്പം ജന്തുജാലങ്ങളും നഷ്ടപ്പെടും. വാഴച്ചാൽ കാടുകളി കാണപ്പെടുന്ന നാലിനം പ്രത്യേക തരം വേഴാമ്പലുകള്‍, 169 തരം ചിത്രശലഭങ്ങള്‍ തുടങ്ങി അനേകം ജീവജാലങ്ങളുടെ നിലനിൽപ്പിന് തന്നെ ഈ പദ്ധതി ഭീഷണിയായികൊണ്ടിരിക്കുകയാണ്. ആനകളും മറ്റ് ചെറുതും വലുതുമായ ഒട്ടേറെ ജീവജാലങ്ങളുടെ സഞ്ചാര പാതയും ഇതിലൂടെ ഇല്ലാതാവും. പറമ്പികുളത്ത് നിന്ന് പൂയം കൂട്ടിയിലേക്ക് ആനകള്‍ക്ക് ഏറ്റവും എളുപ്പത്തി നടന്നു പോകാവുന്ന സഞ്ചാര പാതയാണ് ഇതിലൂടെ ഇല്ലാതാവുന്നത്.

വൈദ്യുതി വേണം

കേരളത്തി ഏകദേശം 23,000 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് 2015-16 ലെ ആവശ്യമായി വരുന്നത്. വേനലിൽ മെര്‍ക്കുറി പുതിയ ഉയരങ്ങളിൽ എത്തിയപ്പോള്‍ വൈദ്യുതി ഉപയോഗവും വര്‍ധിച്ചു. ശരാശരി വൈദ്യുതി ഉപയോഗത്തിൽ നിന്ന് 80 ലക്ഷം വരെ എത്തിയ ദിവസങ്ങളും ഉണ്ടായിട്ടുണ്ട്.

വൈദ്യുതി നിയന്ത്രണം

പുതിയ സര്‍ക്കാര്‍ അധികാരത്തി വന്നതോടെ അടുത്ത അഞ്ചുവര്‍ഷത്തേക്ക് വൈദ്യുതി നിയന്ത്രണം ഇല്ലാതിരിക്കാനുള്ള നടപടികള്‍ തുടങ്ങി കഴിഞ്ഞു. കേരളത്തിന് പുറത്തു നിന്ന് കുറഞ്ഞ നിരക്കി വൈദ്യുതി ഉപയോഗപ്പെടുത്തികൊണ്ടാണ് ഇതിനുള്ള നടപടികള്‍ ആരംഭിച്ചത്. നേരത്തെ കേന ന്ദ്ര വിഹിതത്തിന് പുറമെ യൂണിറ്റിന് മൂന്നും നാലും രൂപയ്ക്ക് ദിവസവും ഇരുപത് ദശലക്ഷം യൂണിറ്റിനടുത്ത് വൈദ്യുതിയാണ് കേരളം വാങ്ങികൊണ്ടിരുന്നത്. എന്നാ ഇക്കാരണത്താ യൂണിറ്റിന് 7 1/4 രൂപ നിരക്കി പ്രതിദിനം എട്ടു ദശലക്ഷം വൈദ്യുതി ന കാന്‍ കഴിയുന്ന കായം കുളം നിലയം അടച്ചിട്ടിരിക്കുകയാണ്. സംസ്ഥാനത്തെ മറ്റ് താപനിലയങ്ങളുടെ സ്ഥിതിയും ഇതു പോലെ തന്നെയാണ്. രാജ്യത്ത് 30,000 മെഗാവാട്ട് ശേഷിയുള്ള താപനിലയങ്ങള്‍ വെറുതെയിട്ടിരിക്കുകയാണ്.

പദ്ധതികൊണ്ടുള്ള നേട്ടം
പദ്ധതിയുടെ സ്ഥാപിത ശേഷി 163 മെഗാവാട്ടാണെങ്കിലും ഇതി 12 ശതമാനത്തോളം വൈദ്യുതിയാണ് ലഭിക്കുക. പ്രതിവര്‍ഷം ശരാശരി 200 ദശലക്ഷം യൂണിറ്റി താഴെ കേരളത്തിന്റെ ആവശ്യകതയുടെ 0.8 ശതമാനത്തിനടുത്താണ്. ഇത് പ്രധാനമായും മഴക്കാലത്താണ് ലഭിക്കുക. നേരത്തെ 570 കോടി കണക്കായിരുന്ന പദ്ധതിക്ക് ഇന്നത്തെ നിരക്കി ഏകദേശം 1500 കോടിയെങ്കിലും വേണ്ടിവരും. ഇത്രയും പണം ചിലവഴിച്ച് ലഭിക്കുന്ന വൈദ്യുതിക്ക് 15 രൂപ നിരക്കിലാണ് കണക്കായിരിക്കുന്നത്.

ഡാമുകള്‍
കേരളത്തിൽ ജലസംഭരണികള്‍ കൂടുതലാണ്. എന്നിട്ടും വര്‍ഷം തോറും വരള്‍ച്ചയ്ക്കും കുടിവെള്ള ക്ഷാമത്തിനും കുറവുമില്ല. ഓരോ ഡാം നിര്‍മ്മിക്കുമ്പോഴും ഓരോ പുഴയാണ് മരിച്ചുകൊണ്ടിരിക്കുന്നത്. മുല്ലപെരിയാറിനെ കുറിച്ചും എല്ലാവര്‍ക്കും അറിയാം. ഡാമിന്റെ സുരക്ഷയുടെ കാര്യത്തിൽ എല്ലാവര്‍ക്കും സംശയവുമുണ്ടായിരുന്നു. എന്നാൽ കെട്ടിപ്പടുകുന്ന ഡാമിന് താഴെ 25 കിലോമീറ്ററോളം പുഴയില്ല. ആ ഡാമിലെ വെള്ളം മുഴുവന്‍ മൂലമറ്റം വഴി മൂവാറ്റുപുഴയാറിലേക്ക് വഴി തിരിച്ചു വിടുകയാണ്. എന്നാ മൂവാറ്റു പുഴയിൽ മഴക്കാലത്തു പോലും കാര്യമായ നീരൊഴുക്ക് ഇല്ല എന്നതാണ്. ഇതു മാത്രമല്ല കേരളത്തിലെ വാട്ടര്‍ അതോററ്റിയുടെ ഡാറ്റ പ്രകാരം കേരളത്തിലെ 45 ശത മാനം കിണറുകളും വറ്റികൊണ്ടിരിക്കുകയാണ്. ഇതേ പോലെയാണ് മഹാരാഷ്ട്രയുടെയും അവസ്ഥ. ഇന്ത്യയിൽ ഏറ്റവും കൂടുത ഡാമുകള്‍ ഉള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര. ഇവിടെയുള്ള മിക്ക ഡാമുകളും പശ്ചിമഘട്ടത്തി ആണ്. എന്നാ മഹാരാഷ്ട്രയും ഓരോ വര്‍ഷം കഴിയുന്തോറും കടുത്ത വരള്‍ച്ച അനുഭവപ്പെട്ടിരുന്നു. കേരളത്തിലെ പുഴകളിൽ വെള്‌ളം കുറയുന്നുവെന്ന് മാത്രമല്ല, എല്ലാ പുഴകളിലും ഉപ്പുവെള്ളം കയറുന്നുവെന്നതുമാണ്. ഗ്രൗണ്ട് വാട്ടര്‍ ബോര്‍ഡിന്റെ സര്‍വ്വെ അനുസരിച്ച് ഭാരതപ്പുഴയുടെ തീരത്തുള്ള കിണറുകളിലെ വെള്ളത്തിന്റെ നില 56 ശതമാനത്തോളം വെള്ളം താഴ്ന്നു കൊണ്ടിരിക്കുകയാണ്.
അതിരപ്പള്ളിയുടെ ജലപാതത്തിന് ഇരു പാര്‍ശ്വങ്ങളിലായി സ്ഥിതി ചെയ്യുന്ന നിബഢ വനങ്ങള്‍ അപൂര്‍വ്വ ജൈവ സമ്പത്തിന്റെ കലവറയാണ്. എന്നാൽ വൈദ്യുത മേഖലയിലെ പുതിയ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലൂടെ ഈ വനങ്ങള്‍ തകര്‍ക്കരുതെന്നേ പറയാനുള്ളു.

 

b9db6313-e700-4937-8e94-c5eb740422bdശാന്തിഗിരി ആശ്രമം ഓർഗനൈസിംഗ് സെക്രട്ടറിയാണു ലേഖകൻ