വ്യോമയാന രംഗത്തും പ്രതിരോധ രംഗത്തും 100 ശതമാനം വിദേശ നിക്ഷേപത്തിനു കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി.

single-img
20 June 2016

26-narendra-modi-tea

വിദേശ നിക്ഷേപ നയത്തില്‍ കാതലായ മാറ്റങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. വ്യോമയാന, പ്രതിരോധ രംഗത്ത് 100 ശതമാനം വിദേശ നിക്ഷേപത്തിന് കേന്ദ്രത്തിന്റെ അനുമതി. ഫാര്‍മസി മേഖലയില്‍ 74 ശതമാനം നിക്ഷേപമാകാം. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ യോഗത്തിന്റേതാണ് തീരുമാനം.

നിലവിലെ കമ്പനികളില്‍ നിക്ഷേപം നടത്തുന്നതിന് വിദേശ നിക്ഷേപകര്‍ക്ക് സര്‍ക്കാരിന്റെ അനുമതി ആവശ്യമില്ല. പുതുതായി തുടങ്ങുന്ന ഫാര്‍മസ്യൂട്ടിക്കല്‍ പദ്ധതികള്‍ക്ക് 100 ശതമാനം വിദേശ നിക്ഷേപം നേരത്തെ തന്നെ അനുവദിച്ചിരുന്നു. വ്യോമയാന രംഗത്ത് 100 ശതമാനം വിദേശ നിക്ഷേപവും അനുവദിച്ചിട്ടുണ്ട്. നേരത്തെ ഇത് 49 ശതമാനം മാത്രമായിരുന്നു.