ചരിത്രം കുറിക്കാന്‍ ഐ.എസ് ആര്‍.ഒ;ആദ്യമായി 20 ഉപഗ്രഹങ്ങള്‍ ഒന്നിച്ച് വിക്ഷേപിക്കുന്നു

single-img
20 June 2016

18TH_PSLV_C31_2701222f20 ഉപഗ്രഹങ്ങള്‍ ഒന്നിച്ച് വിക്ഷേപിച്ച് ചരിത്രം കുറിക്കാനൊരുങ്ങുകയാണ് ഐ.എസ്.ആര്‍.ഒ. ശ്രീഹരിക്കോട്ടയിലെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്ന് പി.എസ്.എല്‍.വി സി-34 റോക്കറ്റ് ജൂണ്‍ 22 ന് രാവിലെ 9.25 ന് കുതിച്ചുയരും. അതിനായുള്ള 48 മണിക്കൂര്‍ കൗണ്ട് ഡൗണ്‍ ആരംഭിച്ചു കഴിഞ്ഞു.

ഐ.എസ്.ആര്‍.ഒ ആദ്യമായാണ് ഇത്രയും ഉപഗ്രഹങ്ങള്‍ ഒന്നിച്ച് ബഹിരാകാശത്തേക്കയക്കുന്നത്. 10 ഉപഗ്രഹങ്ങള്‍ ഒന്നിച്ച് വിജയകരമായി വിക്ഷേപിച്ച സി-9ന്‍െറ റെക്കോഡ് ഇതോടെ പഴങ്കഥയാകും. കാര്‍ട്ടോസാറ്റ്-2 സിക്കൊപ്പം പുണെ എന്‍ജിനീയറിങ് കോളജ്, ചെന്നൈ സത്യഭാമ സര്‍വകലാശാല എന്നിവയുടെയും യു.എസ്.എ, കാനഡ, ജര്‍മനി, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള 17 ചെറു ഉപഗ്രഹങ്ങളുടെയും വിക്ഷേപണമാണ് നടക്കുക. ഒരു കിലോ തൂക്കമുള്ള ഉപഗ്രഹങ്ങളും ഇതില്‍ ഉള്‍പ്പെടും. 20 ഉപഗ്രഹങ്ങളുടെയുംകൂടി തൂക്കം 1288 കിലോ വരും. 2008 ഏപ്രിലില്‍ പി.എസ്.എല്‍.വി സി-9ല്‍ ഇന്ത്യയുടെ രണ്ടും വിദേശ രാജ്യങ്ങളില്‍നിന്നുള്ള എട്ടും കൃത്രിമോപഗ്രഹങ്ങള്‍ ബഹിരാകാശത്തേക്കയച്ചിരുന്നു. ഇതായിരുന്നു ഇന്ത്യയുടെ വിക്ഷേപണചരിത്രത്തിലെ ഇതുവരെയുള്ള റെക്കോഡ്.