ബിഹാറിൽ ജയിക്കാൻ യോഗ്യത ഇല്ലാത്തവർക്ക് റാങ്ക്;ബോര്‍ഡ് മുന്‍ ചെയര്‍മാനും ഭാര്യയും അറസ്റ്റില്‍.

single-img
20 June 2016

 

biharബിഹാര്‍ ഇന്റര്‍മീഡിയറ്റ് പരീക്ഷാ ബോര്‍ഡ് തട്ടിപ്പ് കേസില്‍ ബോര്‍ഡ് ചെയര്‍മാന്‍ ലാല്‍കേശ്വര്‍ പ്രസാദ് സിംഗും ഭാര്യയും ജെഡിയു നേതാവുമായ ഉഷ സിന്‍ഹയും അറസ്റ്റില്‍. കേസില്‍ അറസ്റ്റ് വാറണ്ട്‌ശേഷം ഒളിവില്‍പോയ ചെയര്‍മാനും ഭാര്യയേയും വാരണാസിയില്‍ നിന്നാണ് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. ഇരുവരുടേയും അറസ്റ്റ് ഇന്നു രാവിലെ രേഖപ്പെടുത്തിയതായി പാറ്റ്‌ന സീനിയര്‍ പോലീസ് മേധാവി മനു മഹാരാജാണ് അറിയിച്ചു.

പരീക്ഷാ ഫലവുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദത്തെ തുടര്‍ന്ന് പരീക്ഷ ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം ലക്ഷേശ്വര്‍ പ്രസാദ് രാജിവെച്ചിരുന്നു. അറസ്റ്റ് രേഖപ്പെടുത്താനായി അന്വേഷണ ഉദ്യോഗസ്ഥര്‍ സിങ്ങിന്റെ വസതിയിലും ഓഫീസിലും തിരച്ചില്‍ നടത്തിയെങ്കിലും അദ്ദേഹത്തെ കണ്ടെത്താനായിരുന്നില്ല. രാജി സമര്‍പ്പിച്ചശേഷം സിങ് ഒളിവിലായിരുന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.