ആവിയില്‍ തയാറാക്കുന്ന മികച്ച പത്ത് വിഭവങ്ങള്‍

single-img
20 June 2016

ആവിയില്‍ തയാറാക്കുന്ന ഭക്ഷണ സാധനങ്ങള്‍ സമയ ലാഭാത്തോടൊപ്പം  ആരോഗ്യവും പ്രധാനം ചെയ്യുന്നു. അടുക്കളയില്‍ അധികം വിയര്‍പ്പൊഴുക്കാതെ നിങ്ങളുടെ തീന്മേശകളെ ഭക്ഷണ വിഭവങ്ങള്‍ കൊണ്ട് നിറയ്ക്കാന്‍ സാധിക്കും.

Support Evartha to Save Independent journalism

   ആവിയില്‍ എങ്ങനെ ഭക്ഷണം പാകംചെയ്യാം

ഒരു സ്ടീമര്‍ നിങ്ങളുടെ വീടുകളില്‍ ഉണ്ടെങ്കില്‍ മികച്ച രീതിയില്‍ ഭക്ഷണം പാകംചെയ്യാന്‍ സാധിക്കും സമയക്രെമീകരനതോട് കൂടിയുള്ള പുതിയ ഇലക്ട്രോണിക് സ്ടീമറിന്റെ കടന്നുവരവോടെ ഭക്ഷണം തയാറാക്കുന്നതില്‍ കൂടുതല്‍ കൃത്യത പാലിക്കാന്‍ സാധിക്കും .അതോടൊപ്പം തന്നെ ഷിഫ്റ്റ്‌ സ്ടിമറില്‍ സുഷിരങ്ങളുള്ള പ്ലേറ്റ് ഉപയോഗിച്ചും പാചകം അനായാസമാക്കാം .
പ്രധാന ഘടകങ്ങളായ മത്സ്യം ചിക്കന്‍ പച്ചക്കറികള്‍ ഇവയില്‍ ഏതെങ്കിലും  എടുക്കുക.സ്വാദ് വര്‍ധിപ്പിക്കാനായി സുഗന്ധ വ്യഞ്ജനങ്ങളും അല്പം എണ്ണയും ചേര്‍ത്ത് കുറച്ചു സമയം മാറ്റിവെക്കുക.എന്നിട്ട് ആവിയില്‍ പുഴുങ്ങിയെടുക്കുക.ഇങ്ങനെ വളരെ വേഗത്തില്‍ വിഭവങ്ങള്‍ തയാറാക്കാം.ആവിയില്‍ വേഗത്തില്‍ തയാക്കാവുന്ന പത്ത് രുചികൂട്ടുകള്‍ നിങ്ങള്‍ക്കായി അവതരിപ്പിക്കുന്നു.
1.സ്പ്രിംഗ് റോള്‍സ്

1
മത്സ്യം, ഞണ്ട്, ചിക്കന്‍, കൂണ്‍, ചേന ഇവ നീളത്തില്‍ അരിയുക.ചേന പാളിയായി അരിഞ്ഞതില്‍ കഷ്ണങ്ങളും പാകത്തിന് ഉപ്പും സുഗന്ധ വ്യഞ്ജനങ്ങളും  ചേര്‍ത്ത്  ചുരുട്ടി ആവിയില്‍ പുഴുങ്ങിയെടുക്കുക.
2.ഉരുളക്കിഴങ്ങ് ലീക്ക് സോസ് ശതാവരി

asparagus_625x350_71433156752
പുഴുങ്ങിയെടുത്ത ഗ്രീന്‍പീസ് ഉരുളക്കിഴങ്ങ് എന്നിവ കുരുമുളക് പൊടിയും ഒളിവോയിലും ഉപ്പും ചേര്‍ത്ത് മിശ്രിതം തയാറാക്കുക.ശതാവരി കിഴങ്ങിന്റെ ഉള്‍വശം തുരന്നു ഈ  മിശ്രിതം  ചേര്‍ത്ത് ആവിയില്‍ വേവിച്ചെടുക്കുക.ലീക്ക് സോസില്‍ മുക്കി കഴിക്കുക.
3.പാലക് വട

Muthia
ആട്ട, കടലമാവ്, റവ, വെളുത്തുള്ളി, ഇഞ്ചി, കുരുമുളകുപൊടി, മഞ്ഞപ്പൊടി, മല്ലിയില, പച്ചമുളക്, ഉപ്പു, ഒലിവോയില്‍, പാലക് ചീര എന്നിവ വെള്ളം ചെത്ത്‌ കുഴച്ചു ഉരുളകളാക്കി ആവിയില്‍ തയാറാക്കുക.
4.ഗാര്‍ലിക് ചെമ്മീന്‍

photo7
രണ്ടായി മുറിച്ച ചെമ്മീനിനുള്ളില്‍ വെളുത്തുള്ളി ഉപ്പു സ്പ്രിംഗ് ഒണിയന്‍ വെഗിറ്റബില്‍ എണ്ണയും കുരുമുളക് പൊടിയും ചേര്‍ത്ത് ആവിയില്‍ വേവിക്കുക.
5.ചൈനീസ് ക്യാബേജ്


ചിക്കന്‍, മുട്ടയുടെ വെള്ള,സ്പ്രിംഗ് ഒണിയന്‍ ക്യാരറ്റ് ,കൂണ് ,വെളുത്തുള്ളി,പച്ചമുളക് ,സോയ സോസ് ,ഇഞ്ചി,ഉപ്പു എന്നിവ ക്യാബേജിന്റെ ഇലയില്‍ പൊതിഞ്ഞു ആവിയില്‍ പുഴുങ്ങിയെടുക്കുക.
6.തായ് ഫിഷ്‌

maxresdefault
ഫിഷ്‌,സോസ്,ബ്രൌണ്‍ ഷുഗര്‍ ,വെളുത്തുള്ളി,നരകത്തിന്റെ ഇല,പച്ചമുളക്,എന്നാ എന്നിവ ഒരു ബൌളില്‍ വെച്ച് ആവിയില്‍ വേവിക്കുക.
7.ബാപ് ആലു

293208-aloo-kurma
ഒരുലകിഴങ്ങു പുഴുങ്ങിയത് കടുകെണ്ണയും വറ്റല്‍ മുളകും തൈരും ഉപ്പും നാരങ്ങ നീരും വാഴയിലയില്‍ പുഴുങ്ങിയെടുക്കുക.
8.പത്ര

oetlf0eacdcei_bigger

കടലമാവ്, മുളകുപൊടി ,മഞ്ഞപ്പൊടി ,പഞ്ചസാര ഉപ്പ്,തേങ്ങ ചിരണ്ടിയത്,മല്ലിയില എന്നിവ കൊളാക്കാസിയ ഇലയില്‍ ചുരുലുകലാക്കി ആവിയില്‍ വെച്ച് പുഴുങ്ങുക.
9.സ്പോഞ്ച് കേക്ക്

web---lemon-honey-sponge-cake
ഫ്ലോര്‍ ,കസ്ടട് ,പൌഡര്‍, ബേക്കിംഗ് പൌഡര്‍, നെയ്യ് ,ബ്രൌണ്‍ ഷുഗര്‍,മൂന്നു മുട്ട,തേന്‍,വാനില എസ്സന്‍സ് ,ചോക്കലെറ്റ് സോസ് എന്നിവ യോജിപ്പിച്ചു ഒരു ബൌളിലാക്കി ആവിയില്‍ വേവിച്ചെടുക്കുക.
10.ബ്രെഡ്‌ പുഡിംഗ്

5fe94537-9831-42b7-ae30-e528107cf8d2
രണ്ടു മുട്ട ,പഞ്ചസാര,പാല്,ബ്രെഡ്‌,വാനില എസ്സന്‍സ്,ഉണക്ക മുന്തിരി,ഇവയെല്ലാം യോജിപ്പിച്ച് ഒരു പ്ലേറ്റിലക്കി ആവിയില്‍ വേവിച്ചതിനു ശേഷം ആവശ്യമെങ്കില്‍ ബേക്കുചെയ്തു എടുക്കുക.